ഇന്ത്യൻ സൂപ്പർ ലീഗിലെ 8 പേർക്ക് കോവിഡ് ബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതിൽ ഏഴു കളിക്കാരും ഒരു പരിശീലകനും ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി,എഫ്സി ഗോവ എന്നീ ടീമുകളിലെയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
നിലവിൽ ബെംഗളൂരു എഫ്സിയും ഈസ്റ്റ് ബംഗാളും ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഗോവയിൽ എത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാൾ,ജംഷദ്പൂർ എഫ്സി എടികെ മോഹൻബഗാൻ എന്നീ ക്ലബുകളിലെ ആദ്യ കൊറോണ പരിശോധനയിൽ എല്ലാവരുടെയും റിസൾട് നെഗറ്റീവാണ്.ഇപ്പോൾ പോസിറ്റീവ് ആയവർ ക്വാറന്റൈൻ പ്രവേശിച്ചിട്ടുണ്ട്. രണ്ട് നെഗറ്റീവ് ഫലങ്ങൾ ലഭിച്ചു കഴിഞ്ഞാൽ മാത്രമേ താരങ്ങൾക്ക് പരിശീലനം പുനരാരംഭിക്കാൻ കഴിയൂ.