മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്.
നടി കനി കുസൃതി.
അഞ്ചാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും മികച്ച നടിയായി കനി കുസൃതിയെയും തിരഞ്ഞെടുത്തു. സുരാജ് വെഞ്ഞാറമൂടിന് ആൻഡ്രോയിട് കുഞ്ഞപ്പൻ എന്ന ചിത്രത്തിനും കനി കുസൃതി ക്ക് ബിരിയാണി എന്ന ചിത്രത്തിനുമാണ് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകനായി ലിജോ ജോസ് പള്ളിശ്ശേരിയേയും തിരഞ്ഞെടുത്തു. പുരസ്കാര പ്രഖ്യാപനം മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ക്കുകയായിരുന്നു. ആകെ 119 സിനിമകളാണ് അവാർഡിനായി പ്രഖ്യാപിച്ചത്. ഇതിൽ 71 സിനിമകളും നവാഗരുടേതാണ്.