സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളുടെ പെൺമക്കൾക്കാണ് മുപ്പതിനായിരം രൂപ സർക്കാർ വക ധന സഹായ ലഭിക്കുക
ഗ്രാമപഞ്ചായത്ത്, നഗര സംഭ സെക്രട്ടറി മുൻപാകെ ആണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്
അപേക്ഷ കൊടുകാനുള്ള നിബന്ധനകൾ താഴെപ്പറയുന്നവയാണ്
* പെൺകുട്ടിക്ക് വിവാഹ ദിനത്തിൽ 18 വയസ് പൂർത്തിയായിരിക്കണം
* കുടുംബത്തിന്റെ വാർഷിക വരുമാനം 25,000 കൂടുതലാകാൻ പാടില്ല
* ഈ പെൺകുട്ടി കേരളത്തിൽ മൂന്നുവർഷം സ്ഥിരതാമസം ഉള്ള കുട്ടി ആയിരിക്കണം
* വിവാഹത്തിനുള്ള സ്വർണം എടുക്കുമ്പോൾ അത് അമ്പതിനായിരം രൂപയിൽ കൂടുതൽ ആവാൻ പാടില്ല.
അപേക്ഷിക്കാനുള്ള ഫോം പഞ്ചായത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നതാണ്
അപേക്ഷയോടൊപ്പം വെക്കേണ്ട രേഖകൾ
* അപേക്ഷക വിധവ ആണെന്ന സർട്ടിഫിക്കറ്റ്
* വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
* പ്രതിശ്രുതവരന്റെ വിവാഹ നിശ്ചയം സംബന്ധിച്ചുള്ള സത്യവാങ്മൂലം
* വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കേരളത്തിൽ മൂന്നുവർഷം സ്ഥിരതാമസം ആണ് എന്നതിനുള്ള രേഖ
കല്യാണത്തിന് ഒരു മാസം മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇങ്ങനെ അപേക്ഷിക്കാൻ പറ്റാത്തവർക്ക് കല്യാണം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കാവുന്നതാണ്. ഇങ്ങനെ അപേക്ഷിക്കുന്നവർ കാലതാമസം വരുത്തിയതിന്ഉള്ള മാപ്പപേക്ഷയും അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്
* പെൺകുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ
വിവാഹം നടത്തി കൊടുക്കുന്ന ആൾ അല്ലെങ്കിൽ വിവാഹിതയാകുന്ന പെൺകുട്ടിക്ക് നേരിട്ടോ അപേക്ഷിക്കാവുന്നതാണ്
* അഗതി മന്ദിരങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്
* കല്യാണം കഴിയുന്നതിനു മുമ്പ് തന്നെ ഈ തുക നിങ്ങൾക്ക് ലഭിച്ചാൽ കല്യാണം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം
മൂന്നു വർഷമോ അതിലധികമോ വിവാഹമോചിതരായി കഴിയുന്നവർക്കും ഈ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്
* ഭർത്താവിനെ കാണാതായി ഈ വർഷം കഴിഞ്ഞവർക്കോ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ പെൺകുട്ടിക്കും ഈ ധനസഹായത്തിന് അർഹതയുണ്ട്.