വൊടാഫോൺ ഐഡിയ (വി) നെറ്റ് വര്‍ക്ക് തകരാറിലായ സംഭവം. കാരണം വിശദീകരിച്ച് അധികൃതർ. ഫൈബർ ശ്യംഖലയിലുണ്ടായ തകരാറാണ് വിയുടെ നെറ്റ് വര്‍ക്ക് കണക്ഷൻ തകരാറിലാക്കിയത്.
ഫൈബറുകൾക്ക് വ്യത്യസ്ത ഇടങ്ങളിൽ തകർച്ച സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ പലയിടങ്ങളിലായും വിയുടെ നെറ്റ് വര്‍ക്കിന് തകർച്ച സംഭവിച്ചിരുന്നു. വൈകീട്ട് 4 :30 ഓടെയാണ് പ്രശ്നം രൂക്ഷമായത്. കേരളത്തിലെ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും നെറ്റ് വര്‍ക്ക് പ്രശ്നം ഉണ്ടായിരുന്നു.