ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം.
സംസ്ഥാന പോളി ടെക്നിക്ക് പ്രവേശന നടപടികൾ ഒക്ടോബർ 8 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ഗവണ്‍മെന്റ് പോളി ടെക്നിക്കുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് പോളി ടെക്നിക്കിലെ 85 ശതമാനം ഒഴിവുകളിലേക്കും സർക്കാർ നിയന്ത്രിത സ്വാശ്രയ ( IHRD) പോളി ടെക്നിക്കുകളിലെ മുഴുവൻ ഒഴിവുകളിലേക്കും സ്വകാര്യ സ്വാശ്രയ പോളി ടെക്നിക്ക് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈനായി പ്രവേശനം നടക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടക്കുക. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ശനുകൾ ഉണ്ടായിരീക്കും.
Www.polyadmission. Org എന്ന സൈറ്റിൽ ഓൺലൈനായി ഒക്ടോബർ 19 വരെ അപേക്ഷിക്കാം. അപേക്ഷയുടെ കൂടെതന്നെ ഓൺലൈനായിട്ട് ഫീസും അടയ്ക്കണം.