2017 ൽ കേരളാ psc പുതുതായ് കൊണ്ടുവന്ന ഡീലേഷൻ /relinquishment സമ്പ്രദായം കാലത്തിനു അനുയോജ്യമല്ലെന്നും. ഓൺലൈൻ relinquishment സമ്പ്രദായം കൊണ്ടുവരുന്ന കാര്യത്തിൽ കേരളാ psc യും സർക്കാരും ഉടൻ മറുപടി നൽകണമെന്നും കേരളാ ഹൈക്കോടതി.
കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റാങ്ക്‌ലിസ്റ്റിൽ നിന്ന് ഹൈക്കോടതിയിൽ
ജോർജ് പൂന്തോട്ടവും മാത്യു കുഴൽനാടനും വഴി നൽകിയ ഹർജിയിലാണ് ഈ നിരീക്ഷണം. 2017 മുതൽ കേരളാ psc നടപ്പിലാക്കി വരുന്ന നടപടികൾ പ്രകാരം സർക്കാർ ജോലി ഉള്ള ഒരു ഉദ്യോഗാർഥി റാങ്ക്‌ലിസ്റ്റിൽ അവരുടെ തൊട്ടു പിന്നിലുള്ള ഒരു ഉദ്യോഗാർഥിക്കു അവരുടെ സ്ഥാനത്തു ജോലി നൽകണമെങ്കിൽ ഏതാണ്ട് 1000 രൂപ വരെ ചിലവുണ്ട് നോട്ടറി , gazetted ഓഫീസർ അങ്ങിനെ നീളും നടപടി ക്രമങ്ങൾ ഇതുകാരണം പല ഉദ്യോഗാർഥികൾക്കും തങ്ങൾക്കു അർഹതപ്പെട്ട അവസരം നഷ്ടപ്പെടുന്നു എന്നതാണ് കഴിഞ്ഞ രണ്ടു വർഷമായി ഉദ്യോഗാർഥികൾ ചൂണ്ടി കാട്ടുന്നത്. ഇതിനെ ചൊല്ലി മനുഷ്യാവകാശ കമ്മീഷനും ഉദ്യോഗാർഥികൾ നേരത്തെ സമർപ്പിച്ച ഹർജിയിൽ അനുകൂല നിർദേശം ഉണ്ടായിട്ടും അത് psc കണക്കാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ ഉദ്യോഗാർഥികൾ നീതിക്കായി ആശ്രയിച്ചത് !
ഇങ്ങനെ ഡീലേഷൻ/relinquishment നടപടികൾ പ്രയാസമാക്കുന്നതിലൂടെ നിയമന ശിപാർശ കണക്കുകൾ ഊതി പെരുപ്പിക്കാനും പറ്റുന്നു എന്നത് വേറൊരു സത്യം.
കൂടുതൽ പേർക്ക് ജോലി കിട്ടുന്ന ലിസ്റ്റുകളായി കണക്കാക്കപ്പെടുന്ന companyboard assistant , lgs ,ld മുതലായ ലിസ്റ്റുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ഇങ്ങനെ bulk ആയി ഡീലേഷൻ മേടിക്കുമ്പോൾ തൊഴിൽരഹിതരായ ഉദ്യോഹർഥികളിൽ നിന്ന് ചിലവ് വരുന്നത്.
പലർക്കും അർഹതപ്പെട്ട ജോലി ഇങ്ങനെ നഷ്ടമാകുന്നുമുണ്ട്
ഈ കോവിഡ് കാലത്തു പോലും ഇങ്ങനെ ഒരു രീതി പിന്തുടരുന്നത് ശെരിയല്ല എന്നും കോടതി നിരീക്ഷിച്ചു.
സർക്കാരും psc യും ഉടൻ ( 15 ഒക്ടോബർ നു മുന്നേ) ഒരു തീരുമാനം പറയണം എന്ന് നിർദേശത്തിൽ പറയുന്നു.
സർക്കാർ ഓൺലൈൻ ഡീലേഷനെ അനുകൂലിക്കുമെന്നും ഉദ്യോഗാർഥികളെ ദ്രോഹിക്കില്ലെന്നും ആണ് പ്രതീക്ഷ എന്ന് psc റാങ്ക്ഹോൾഡേഴ്സ് ആശ പ്രകടിപ്പിച്ചു .