സ്മാര്‍ട്ട് ടി വി യുമായി ഓപ്പോ. ചൈനീസ് ഫോൺ നിർമാതാവായ വൺ പ്ളസിനും റിയൽമിക്കും പിറകിൽ ഓപ്പോ സ്മാര്‍ട്ട് ടി വി വിപണി തുടക്കം കുറിക്കാൻ തീരുമാനം. 720 ശതമാനം അൾട്രാ വൈഡ് എൻ. ടി എസ്സി നിറവിന്യാസം, 1500 നിറ്റ്സ് ബ്രൈറ്റ്നസ്, ഗോൾബി വിഷൻ 120 ഹെർട്സ് റിഫ്രഷ് നിരക്ക് തുടങ്ങിയവയാണ് ഡിസ്‌പ്ലേ പ്രത്തേകതകൾ.
ആൻഡ്രോയിട് കളർ ഒ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. തന്നെയുമല്ല ഓപ്പോ സ്മാര്‍ട്ട് ടി വി എസ് വൺ മോഡലിൽ 3840x2160 പിക്സൽ ഫോർകെ റസലൂഷനുള്ള ക്യൂ. എൽ. ഇ. ഡി ക്യാണ്ടം ഡോട്ട് ഡിസ്‌പ്ലേയാണ്.
8.5 ജി ബി, 25 വാട്ട് സബ് ലൂഫറടക്കം 18 സ്പീകറുകളിലൂടെ 85 വാട്ട് ശബ്ദം, 128 ജി ബി ഇന്റേറണൽ മെമ്മറി ഫുൾ എച്ച്ടി പോപ്പപ് ക്യാമറ. തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. കൂടാതെ ബ്ളൂട്ടൂത്ത് 5.1 ബ്ളൂട്ടൂത്ത് വോയ്സ് റിമോട്ട് കണ്ട്രോൾ, എ. പി ഇൻ പുട്ട്, ഒപ്റ്റിക്കൽ ഔട്ട് പുട്ട് എന്നിവയും ഇതിന്റെ സവിശേഷതയാണ്.