Ads Area

നാൽപ്പത്തിനാലാമത് വയലാർ പുരസ്കാര സമർപ്പണം ഇന്ന്. അവാർഡ് സമർപ്പണത്തോടനുബന്ധിച്ച് നടക്കുന്ന ഗാനസന്ധ്യ ഇത്തവണ ഓൺലൈൻ വഴി.

 നാൽപ്പത്തിനാലാമത് വയലാർ പുരസ്കാരം സമർപ്പണം ഇന്ന്. 'ഒരു വെർജീനിയൻ വെയിൽ കാലം' എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ കവിതാസമാഹാരത്തിനാണ് ഇത്തവണ പുരസ്കാരം. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽ കാലം.  രാജ്ഭവനിൽ വൈകുന്നേരം 5: 30 ന് നടക്കുന്ന ചടങ്ങിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവും കൂടിയുള്ളതാണ് പുരസ്കാരം. 

 കോ വിഡ് 19ന്റെ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. അവാർഡ് സമർപ്പണത്തോടെ അനുബന്ധിച്ച് നടക്കുന്ന ഗാനസന്ധ്യ ഇത്തവണ ഓൺലൈൻ വഴിയായിരിക്കും. വൈകീട്ട് 7 മണിക്ക് വയലാർ ട്രസ്റ്റ് ഫേസ്ബുക്ക്, യൂട്യൂബ് പേജുകൾ വഴി തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഡോക്ടർ. എൻ.  മുകുന്ദൻ, ഡോക്ടർ കെ. പി. മോഹനൻ, ഡോക്ടർ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area