സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളിലെ ആളുകൾക്ക് നിയമനങ്ങളിലെ 10% സംവരണം ഒക്ടോബർ 23 മുതൽ നടപ്പിലാക്കാൻ പി എസ് സി തീരുമാനിച്ചു. ഒക്ടോബർ 23നാണ് സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീയതി മുതൽ സംവരണേതര വിഭാഗങ്ങൾക്കുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണ ആനുകൂല്യം ബാധകമായിരിക്കും. നവംബർ നാലുവരെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ ഉള്ള വിജ്ഞാപനത്തിൽ സംവരണാനുകൂല്യം അവകാശപ്പെടുന്നതിന് 14ന് രാത്രി 12 വരെ സമയം ദീർഘിപ്പിക്കും. എന്നാൽ സംവരണം അനുവദനീയമല്ലാത്ത വിജ്ഞാപനങ്ങൾക്ക് തീയതി നീട്ടി ബാധകമല്ല.
സാമ്പത്തിക സംവരണം. ഒക്ടോബർ 23 മുതൽ പ്രാബല്ല്യത്തിൽ വരും.
നവംബർ 02, 2020
0