അമേരിക്കയിൽ വിധിയെഴുത്ത് ഇന്ന്. നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ഉം തമ്മിലാണ് പോരാട്ടം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മൈക്കിൾ റിച്ചാർഡ് ബെൻസും മത്സരിക്കുന്നു. ഇപ്പോൾ തന്നെ 10 കോടി പേർ വോട്ട് രേഖപ്പെടുത്തിയതായി ആണ് റിപ്പോർട്ട്. ഇന്ത്യൻ വംശജയായ കമലാ ദേവി ഹാരിസ് ആണ് ഡെമോക്രാറ്റ്സിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി.
ജനങ്ങളുടെ വോട്ട് കൂടുതൽ ലഭ്യമായതുകൊണ്ടുമാത്രം പ്രസിഡന്റ് ആകാൻ ആവില്ല. അതോടൊപ്പം തന്നെ ജനകീയ വോട്ടിംഗ് അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഇലക്ട്രൽ വോട്ടാണ് പ്രസിഡണ്ടിനെ തീരുമാനിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടിൽ നിന്ന് പ്രസിഡണ്ടിനെ തീരുമാനിക്കാൻ 270 ഇലക്ട്രൽ വോട്ട് മതിയാകും. തിരഞ്ഞെടുപ്പ് രീതിയും സമയവും ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമായിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് 9 വരെയാണ് പോളിംഗ്.