ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ മന്ത്രിസഭയിൽ പുതുമുഖമായി മലയാളി പ്രിയങ്ക. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. പ്രധാനമായും മൂന്ന് വകുപ്പുകളാണ് പ്രിയങ്ക രാധാകൃഷ്ണൻ കൈകാര്യം ചെയ്യുക. സന്നദ്ധ മേഖല, സാമൂഹികം, യുവജന മേഖല, എന്നിവയാണ് പ്രിയങ്ക കൈകാര്യം ചെയ്യുന്ന മേഖലകൾ. ഇതിന് മുമ്പ് തന്നെ ന്യൂസിലാൻഡിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു വ്യക്തി കൂടിയായിരുന്നു പ്രിയങ്ക. കൂടാതെ 2006 തന്നെ ലേബർ പാർട്ടിയിൽ അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.