ഇനിമുതൽ വാട്സ്ആപ്പ് വഴിയും പണമിടപാട് നടത്താം. എങ്ങനെ പണം കൈമാറാം?? വഴി ഇതാണ്.
നവംബർ 06, 2020
0
ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, എന്നിവർക്കൊപ്പം കിടപിടിക്കാൻ ഇനിമുതൽ വാട്സ്ആപ്പ് പേയും. ഇതിനുവണ്ടി നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. എങ്കിലും ഇനി റിസർവ് ബാങ്കിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്. യൂണിഫൈഡ് പെയ്മെന്റ് ഇൻ ഇന്റർഫേസ് അഥവാ യുപിഐ യിലൂടെയാണ് വാട്സ്ആപ്പ്പേ പ്രവർത്തിക്കുക. തുടക്കത്തിൽ തന്നെ പരമാവധി രണ്ട് കോടി ആളുകൾക്ക് ഇടപാട് നടത്താം. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിരുന്നു എങ്കിലും പൂർണ്ണമായും പ്രവർത്തിക്കാനുള്ള അനുമതി ഇപ്പോഴാണ് ലഭിച്ചത്പൂർണ്ണമായും പ്രവർത്തിക്കാനുള്ള അനുമതി ഇപ്പോഴാണ് ലഭിച്ചത്.
എങ്ങനെ ഇടപാട് നടത്താം?
യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കൈമാറാം. എച്ച് ഡി എഫ് സി, ഐസിഐസിഐ, എസ് ബി ഐ, ആക്സിസ്, തുടങ്ങിയ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ട് മുഖേന പണമിടപാട് നടത്താം. ചാറ്റ് ബാറിലുള്ള പെയ്മെന്റ്ൽ ക്ലിക്ക് ചെയ്തു നേരിട്ട് പെട്ടെന്ന് തന്നെ പണം കൈമാറാം. തന്നെയുമല്ല ഇടപാട് നടത്തിയ വിവരങ്ങൾ പരിശോധിക്കുവാനും സൗകര്യമുണ്ട്.
Tags