കാസര്‍കോട് ഗവ: ടി. ഐ യിലെ ഇൻസ്റ്ററ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളിൽ ഒരു ഡ്രൈവിങ് ഇൻസ് ട്രക്ടറുടെ ഒഴിവുണ്ട്.
എം എം വി ട്രേഡിലുള്ള ഐ. ടി. ഐ, ഓട്ടോ മൊബൈൽ എൻജിനീയറിങ്ങിലുള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകർ ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം 5 വർഷം കഴിഞ്ഞിരിക്കണം. അംഗീകൃത ഡ്രൈവിങ് സ്കൂളിൽ ഒരു വർഷത്തിൽ കുറയാതെ ഉള്ള പ്രവര്‍ത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യതകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പാൾ, ഗവ ഐ. ടി ഐ കാസര്‍കോട്, വിദ്യാനഗർ പി. ഒ, കാസര്‍കോട്, പിൻ - 671123 എന്ന വിലാസത്തിലോ itikasaragodooe@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ജനുവരി 11 നകം അപേക്ഷിക്കണം.
> കൂടുതൽ വിവരങ്ങൾ www.itikasaragod.kerala.gov.in ൽ ലഭ്യമാണ്.
> ph:04994256440
കാസര്‍കോട് ഡ്രൈവിങ് ഇൻസ് ട്രക്ടർ തസ്തികയിലേക്ക് തൊഴിൽ നിയമനം.
ജനുവരി 09, 2021
0
Tags