നിങ്ങളുടെ വിവരങ്ങൾ ഫേസ്ബുക്ക് മറ്റ് ആപ്പുകൾക്ക് കൈമാറാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
നമ്മളിൽ ഭൂരിഭാഗം ആളുകളും മൊബൈൽ ഫോണിൽ നിരവധി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നവരാണ്. ഒട്ടുമിക്ക ആപ്പുകളിലും Sign up ചെയ്താൽ മാത്രമേ ആപ്ലിക്കേഷൻ തുടർന്ന് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ Sign up ചെയ്യാൻ വേണ്ടി 3 ഓപ്ഷൻ കൊടുക്കാറുണ്ട്.
1) ഗൂഗിൾ വഴിയോ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ വഴിയോ
2) ഫേസ്ബുക്ക് ഉപയോഗിച്ച്
3) നിങ്ങളുടെ മൊബൈൽ നമ്പർ OTP വെരിഫിക്കേഷൻ ഉപയോഗിച്ച്
ഇന്ന് നമ്മൾ ഇവിടെ വിവരിക്കാൻ പോകുന്നത് ഫേസ്ബുക്ക് ഉപയോഗിച്ചിട്ടുള്ള വേരിഫിക്കേഷൻ ചെയ്യുന്നതിനെക്കുറിച്ച് ആണ്. ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് sign up ചെയ്യുന്നതിനു വേണ്ടി എളുപ്പത്തിനു വേണ്ടി ഫേസ്ബുക്ക് ഉപയോഗിച്ച് sign up ചെയ്യും. തുടർന്ന് നമ്മുടെ ലൊക്കേഷനും മറ്റ് വിവരങ്ങളും ഫേസ്ബുക്ക് ഇത്തരം ആപ്പുകളുമായി പങ്കുവെക്കും. ഇത്തരത്തിലുള്ള വിവരങ്ങൾ മറ്റുള്ള ആപ്ലിക്കേഷനുകൾ പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും. ഫേസ്ബുക്കിൽ നമ്മൾ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും മറ്റ് ആപ്പുകളുമായി പങ്കു വെക്കാതിരിക്കാൻ ചില വഴികളുണ്ട്. അവ എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.
1) ഫേസ്ബുക്ക് ആപ്പ് തുറക്കുക
2) നിങ്ങളുടെ പ്രൊഫൈലിൽ സെറ്റിംഗ്സ് ഓപ്ഷൻ തുറക്കുക
3) താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ Off Facebook Activity എന്ന ഓപ്ഷൻ കാണാം അത് തുറക്കുക.
4) ഫേസ്ബുക്ക് വഴി ഏതൊക്കെ ആപ്പുകളുമായിട്ടാണ് ഈ വിവരങ്ങൾ പങ്കു വെക്കുന്നത് എന്ന് കൃത്യമായി കാണാൻ സാധിക്കും.
5) തൊട്ട് താഴെക്കാണുന്ന Manage Your Facebook Activity എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
6) തുടർന്ന് നിങ്ങളോട് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. അത് ചെയ്യുക.
7) ലോഗിൻ ചെയ്തതിനു ശേഷം ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കുന്ന എല്ലാം ആപ്പുകളുടെയും ലിസ്റ് കാണും.
8) ആവശ്യമില്ലാത്ത ആപ്പുകൾ ക്ലിയർ ചെയ്തു കളയുക. അല്ലെങ്കിൽ Clear History ഇന്ന് ക്ലിക്ക് ചെയ്തു എല്ലാം കളയുക.