അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നു
പാലക്കാട് ജില്ലയിലെ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ മുണ്ടൂർ, കോങ്ങാട്, മണ്ണൂർ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നു. മുണ്ടൂർ/ കോങ്ങാട്/ മണ്ണൂർ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി
18 വയസിനും 46 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾ ആയിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷത്തെ വയസ്സിളവ് ലഭിക്കും.
യോഗ്യത
വർക്കർ : എസ്എസ്എൽസി പാസായിരിക്കണം
ഹെൽപ്പർ : എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
അപേക്ഷിക്കേണ്ട വിധം?
› അപേക്ഷാഫോമിന്റെ മാതൃക പാലക്കാട് ജില്ലയിലെ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും.
› മുൻ വർഷങ്ങളിൽ അപേക്ഷിച്ച് ജോലി ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.
› അപേക്ഷകൾ എത്തിക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പാലക്കാട് അഡീഷണൽ, കോങ്ങാട് പി.ഒ (പഴയ പോലീസ്റ്റേഷന് സമീപം) പിൻ - 678 631
› 2021 മാർച്ച് 24 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0491 2847770