സെക്യൂരിറ്റി കം ഡ്രൈവർ ഒഴിവുകളിൽ നിയമനം നടത്തുന്നു
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേന സെക്യൂരിറ്റി കം ഡ്രൈവർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ വഴിയായിരിക്കും നിയമനം നടത്തുക. താല്പര്യമുള്ളവർ 2021 മാർച്ച് നാലിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പ്രായപരിധി
50 വയസ്സിന് താഴെ
വിദ്യാഭ്യാസയോഗ്യത
എസ്എസ്എൽസി വിജയം. അതോടൊപ്പം ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
› താല്പര്യമുള്ള വ്യക്തികൾ 2021 മാർച്ച് നാലിന് 10:30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം
› കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിലാണ് ഇന്റർവ്യൂ നടക്കുക.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0467 2217018