പാലക്കാട് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. 2021 ഏപ്രിൽ 17ന് രാവിലെ 10 മണി മുതൽ അഭിമുഖം ആരംഭിക്കും. താൽപര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള തസ്തിക, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
പ്രായ പരിധി വിവരങ്ങൾ
› കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ : 18 - 26
› ബ്രാഞ്ച് മാനേജർ : 23 - 28
› ഫീൽഡ് സെയിൽസ് കൺസൾട്ടന്റ് : 18 - 30
› ടീച്ചിംഗ് സ്റ്റാഫ് : 20 - 35
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
› കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ :
പ്ലസ്ടു വിജയം
› ബ്രാഞ്ച് മാനേജർ :
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
› ഫീൽഡ് സെയിൽസ് കൺസൾട്ടന്റ് :
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി
› ടീച്ചിംഗ് സ്റ്റാഫ് :
വിഷയങ്ങൾ യോഗ്യത എന്നിവ ക്രമത്തിൽ ചുവടെ നൽകുന്നു.
➢ അക്കൗണ്ടൻസി : ബി.കോം/ എം.കോം
➢ ഹിന്ദി : ബി എ/എം എ ഹിന്ദി
➢ ഫിസിക്സ് : ബി.എസ്.സി/എം.എസ്.സി ഫിസിക്സ്
➢ കെമിസ്ട്രി : ബി. എസ്. സി/എം എസ്. സി കെമിസ്ട്രി
➢ ബയോളജി : ബി. എസ്. സി ബോട്ടണി, സുവോളജി, മൈക്രോബയോളജി
എങ്ങനെ അപേക്ഷിക്കാം?
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഏപ്രിൽ 17ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം
➢ രാവിലെ 10 മുതൽ അഭിമുഖം ആരംഭിക്കും
➢ ബയോഡാറ്റ യുടെ മൂന്ന് പകർപ്പുകളും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും അഭിമുഖത്തിന് ഹാജരാക്കുമ്പോൾ കൊണ്ടുവരണം
➢ 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മുൻപ് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് രസീത് ഹാജരാക്കിയാൽ മതിയാകും.
➢ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 0491 2505435