വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന്റെ കീഴിലുള്ള എസ്. ഒ. എസ് മോഡൽ ഹോമുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 21വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
› ഓർഗനൈസേഷൻ : വനിതാ ശിശു വികസന വകുപ്പ്
› ജോലി സ്ഥലം : തിരുവനന്തപുരം
› അപേക്ഷിക്കേണ്ട തീയതി : 06/05/2021
› അവസാന തീയതി : 21/05/2021
പ്രായപരിധി വിവരങ്ങൾ
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് 25 വയസ്സിന് മുകളിൽ പ്രായം ഉണ്ടായിരിക്കണം
വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
› പൂർണ്ണ സമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധമായ സ്ത്രീകൾ ആയിരിക്കണം (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപ്പെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും)
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും
അപേക്ഷിക്കേണ്ട വിധം
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2021 മെയ് 21 വൈകുന്നേരം 5 മണിക്ക് മുൻപായി
സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയ സെൽ, ചെമ്പക നഗർ, ഹൗസ് നം. 40, ബേക്കറി ജംഗ്ഷൻ തിരുവനന്തപുരംഎന്ന വിലാസത്തിൽ അയക്കേണ്ടതാണ്
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |