ഡ്രൈവർ-കം- ഓഫീസ് അറ്റൻഡ് തസ്തികയിൽ തൊഴിലവസരം. ആനക്കര: കപ്പൂർ ഗ്രാമ പഞ്ചായത്തിൽ ദിവസ കൂലിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തിൽ കുറയാത്ത എൽ. എം. വി. ഡ്രൈവിംഗ് ലൈസൻസും ഏഴാം ക്ലാസ് വിജയിക്കുക എന്നതുമാണ് യോഗ്യതകൾ. തൽപരകക്ഷികൾ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയുമായി പഞ്ചായത്തിൽ നേരിട്ടോ അല്ലെങ്കിൽ ddpkappurpkd@gmail.com എന്ന ഇ മൈലിലോ ജൂലൈ ഒന്നിന് മൂന്നു മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ഡ്രൈവർ- കം- ഓഫീസ് അറ്റൻഡ് തസ്തികയിൽ തൊഴിലവസരം.
ജൂൺ 24, 2021
0
Tags