Ads Area

Kerala Government and Private Job Vacancies 2021-Temporary Jobs

കേരളത്തിൽ ഇന്ന് വിവിധ സ്ഥാപനങ്ങളിൽ/ മേഖലകളിൽ വന്നിട്ടുള്ള തൊഴിലവസരങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്. ചിലത് ഓൺലൈൻ വഴിയും, ചിലത് തപാൽ വഴിയും അപേക്ഷിക്കണം. ചിലത് നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഓരോ തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തുക.

16/07/2021

കുസാറ്റ് സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/അസിസ്റ്റന്റ് ഒഴിവുകള്‍

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഡോക്ടറേറ്റും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ തസ്തികയിലേക്ക് അപേക്ഷിക്കാം.
റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ആയിരിക്കും റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുക. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും ഇന്റര്‍വ്യൂവും അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, 500 വാക്കില്‍ കവിയാത്ത ഗവേഷണ പ്ലാന്‍ എന്നിവ ജൂലൈ 28-നു മുമ്പ് wsc.cusat@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യണം. 'ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് റിസര്‍ച്ച് അസോസിയേറ്റ്/റിസര്‍ച്ച് അസിസ്റ്റന്റ' എന്ന് മെയില്‍ സബ്ജക്ടില്‍ വ്യക്തമാക്കിയിരിക്കണം

രണ്ടാം ഗ്രേഡ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവ്

കാസർകോട് ജില്ലയിൽ രണ്ടാം ഗ്രേഡ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ 10ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ. എസ്.എസ്.എൽ.സി, എഎൻഎം കോഴ്സ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 60 വയസ്സിൽ താഴെ പ്രായമുള്ള, സേവനത്തിൽ നിന്നും വിരമിച്ച ജെ പിഎച്ച്എൻ, എൽഎച്ച്‌ഐ, എൽഎച്ച്എസ് എന്നിവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 0467 2203112

ഗസ്റ്റ് അധ്യാപക ഒഴിവ്

കാസർകോട് ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 16 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദവും നെറ്റും നേടിയവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04994 256027

ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം:  സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫിസിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ 2021 - 22 അധ്യായന വര്‍ഷം പുതിയതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ഓണ്‍ലൈന്‍ പഠനം അടിയന്തിരമായി നടപ്പിലാക്കുന്നതിനായി നെടുമങ്ങാട്, വാമനപുരം മേഖലകളിലെ 14 സാമൂഹ്യ പഠനമുറി സെന്ററുകളിലേയ്ക്കാണ് നിയമനം.  പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതാത് സാമൂഹിക പഠനമുറി സെന്ററുകളിലേയ്ക്ക് മുന്‍ഗണ ലഭിക്കുന്നതാണ്.
പാങ്ങോട് കാക്കോട്ടുകുന്ന്, ചെട്ടിയെക്കൊന്നകയം, പെരിങ്ങമ്മല ഈയ്യക്കോട്, പന്നിയോട്ടുകടവ്, കുറുപ്പന്‍കാല, ഇലഞ്ചിയം, നന്ദിയോട് വട്ടപ്പന്‍കാട്, വലിയകുളം മലയടി ഓപ്പണ്‍ഹാള്‍, തൊളിക്കോട് കണിയാരംകോട്, ചമ്പോട്ടുംപാറ, ചെരുപ്പാണി, വിതുര നെട്ടയം, ആറ്റുമണ്‍പുറം, കല്ലുപാറ എന്നിവിടങ്ങളിലേയ്ക്കാണ് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു
15/07/2021

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.

ടെക്‌നിക്കൽ അസിസ്റ്റന്റ് താൽക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്(വിഷം) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തല്യ യോഗ്യത ഉണ്ടാവണം. വിഷമുള്ളതും അല്ലാത്തതുമായ മൃഗങ്ങളെ കൈകാര്യം ചെയ്തുള്ള അഞ്ച് വർഷത്തെ പരിചയം വേണം. 2021 ജനുവരി ഒന്നിന് 18-41നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം)യായിരിക്കണം പ്രായം. പ്രതിമാസം 19000-43600 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് മൂന്നിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

അധ്യാപക ഇന്റർവ്യൂ 16ന്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്  ഇൻ ഇന്റർവ്യൂ നടത്തും. ക്രിയാശാരീരം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവ്. റീബിൾഡ് കേരള ഇൻഷ്യേറ്റീവിന്റെ ഭാഗമായുള്ള 'കൺസർവേഷൻ ഓഫ് ആഗ്രോ ബയോ ഡൈവേഴ്സിറ്റി' എന്ന ഒരുവർഷ പ്രോജക്ടിലേക്ക് കോൺട്രാക്ട്/അസൈൻമെൻറ് അടിസ്ഥാനത്തിലാണ് ഒഴിവ്.
ഒരു വർഷത്തേക്കോ പ്രോജക്ട് അവസാനിക്കുന്നതുവരെയോ, ഏതാണോ ആദ്യം എന്ന നിലയിലാണ് കാലാവധി. അഗ്രികൾചർ/ബി.വി.എസ്.സി ആന്റ് എ.എച്ച്/ബോട്ടണിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. (ഒരു വർഷത്തെ ഫീൽഡ് ഡാറ്റാ കളക്ഷൻ, ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ്, കാർഷിക സംബന്ധ ഗവേഷണ പരിചയം അഭികാമ്യം). ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി ഗൂഗിൾ ഫോം വഴി വഴി ജൂലൈ 19 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. വിശദാംശങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും.

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം

പാലക്കാട്  : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 30 നും മധ്യേ. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവരും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉള്ളവരുമാകണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷികപ്പെടുകയോ ചെയ്തവരാകരുത്. പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂലൈ 16 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. ഫോണ്‍ : 0491-2505329

ലാബ് ടെക്‌നീഷ്യന്‍

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം നാലു വരെ. യോഗ്യത ഡി.എം.ഇ. അംഗീകരിച്ച ഡി.എം.എല്‍.റ്റി, ബി.എസ്.സി എം.എല്‍.റ്റി. വിശദ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ 04742526949 നമ്പരില്‍ ലഭിക്കും.

അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ കരാർ നിയമനം

തിരുവനന്തപുരം: ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രഫി എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20നും 30നും മധ്യേ. വേതനം പ്രതിമാസം 15,000 രൂപ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 2021 ജൂലൈ 15നു വൈകിട്ട് അഞ്ചിനു മുൻപ് dioprdtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. അഭിമുഖത്തിന്റേയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

11/07/2021

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.

ഗെസ്റ്റ് ലക്ചറര്‍ ഒഴിവ്

കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ് ഡി ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം  എ, ബി എഡ്, സെറ്റ്,  കെ ടെറ്റ് യോഗ്യതകള്‍ വേണം. താല്‍പ്പര്യമുള്ളവര്‍ ജൂലായ് 23 ന് രാവിലെ 11 ന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 04885 226581

അസിസ്റ്റൻറ് ഫോട്ടോഗ്രാഫര്‍  കരാർ  നിയമനം;  വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്

ആലപ്പുഴ: വിവര-പൊതുജന സമ്പർക്ക വകുപ്പിൻറെ കീഴിലുള്ള ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  ഒരു ഒഴിവാണുള്ളത്.  പ്ലസ് ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി റ്റി/ എസ് സി വി ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ആണ് യോഗ്യത.  പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. അപേക്ഷകന്‍ ആലപ്പുഴ ജില്ലയിലെ സ്ഥിരതാമസക്കാരന്‍ ആയിരിക്കണം.  ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ ആകരുത്.  പ്രതിമാസം 15,000 രൂപയാണ് വേതനം.  അടുത്ത മാർച്ച് 31 വരെ ആയിരിക്കും കാലാവധി. അപേക്ഷകർ ബന്ധപ്പെട്ട അസ്സല്‍ സർട്ടിഫിക്കറ്റുകളും രണ്ടു പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11.30ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനും പ്രാക്ടിക്കല്‍ ടെസ്റ്റിനുമായി എത്തണം. വിശദ വിവരത്തിന് ഫോണ്‍: 04772251349.

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്‍ഡ് ഫോട്ടോഗ്രാഫര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍സിവിടി/എസ്‌സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ.  നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, ബയോ ഡേറ്റ എന്നിവ diopta1@gmail.com ലേക്ക് ജൂലൈ 15ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം. ഫോണ്‍: 0468-2222657. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അസി.പ്രോഗ്രാം കോഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അവസാന തീയതി: ജൂലൈ 19. ഫോൺ:0471-2724740.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ടി ക്ലിനിക്കില്‍  മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത - എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍.   പ്രതിമാസ ശമ്പളം 50,000 രൂപ.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ജൂലൈ 16 ന് രാവിലെ 11 മണിക്കകം ഹാജരാകണം. ഫോണ്‍ : 0495 2350216.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

ജില്ലയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്തുന്നു.   മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : ബിരുദം), ഇന്‍ഷൂറന്‍സ് സെയില്‍ പേഴ്സണ്‍ (യോഗ്യത : പ്ലസ് ടു), സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത :പത്താം തരം) ഒഴിവുകളിലേക്ക് ജൂലൈ 14നാണ് കൂടിക്കാഴ്ച.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemplo...@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 12 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.  ഫോണ്‍ -  0495 2370176.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരിയിലെ ചൊക്ലി ഗവ. കോളേജില്‍  ബി.സി.എ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് പാനലിലുള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.   ഫോണ്‍ - 0490 2966800.

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം

ഇടുക്കി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ ഇടുക്കി ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍സിവിടി/എസ്സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ.  നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, ബയോ ഡേറ്റ എന്നിവ  dio.idk@gmail.comലേക്ക് ജൂലൈ 15ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം. ഫോണ്‍: 04862-233036. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ താത്കാലിക നിയമനം

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന  താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 179  ദിവസത്തേക്ക് താത്കാലിക  നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകര്‍  ജൂലൈ 15 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ  dahannexparemavu@gmail.com എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്  അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുന്‍പ് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ അനുമതിയുള്ളു. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്റര്‍ വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232420 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഇന്റര്‍ വ്യൂ സമയ ക്രമം
തസ്തിക - യോഗ്യത-  തീയതി -   സമയം

 1)  ഫീമെയില്‍ തെറാപ്പിസ്റ്റ് - കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയം- 19/07/2021  11 മണി
2) എക്‌സറേ ടെക്്‌നീഷ്യന്‍- കേരള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് വിജയം (DME Certificate) - 19/07/2021  2 മണി
3) ഫുള്‍ ടൈം സ്വീപ്പര്‍- 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം- 21/07/2021  11 മണി
4) സെക്യൂരിറ്റി- 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം- 21/07/2021  2 മണി
5) കുക്ക് - 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം- 22/07/2021  11 മണി

ഹോമിയോപ്പതി വകുപ്പില്‍ നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ ഒഴിവുകള്‍

കാസർഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളിലേ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നു. കേരള പി.എസ്.സി അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം ആണ്് നഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. കേരള സര്‍ക്കാര്‍ അംഗീകൃത നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി  എന്നിവയിലൊന്നാണ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയും എ ക്ലാസ് ഹോമിയോപ്പതി ഡോക്ടറോടൊപ്പം രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയവുമുള്ളവര്‍ക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും പ്രവൃത്തി പരിചയവും സംബന്ധിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 16ന് വൈകീട്ട് അഞ്ചിനകം dmohomoeoksd@kerala.gov.in ലേക്ക് അപേക്ഷിക്കണം.  ഫോണ്‍: 04672206886.

10/07/2021

പ്രോജക്ട് അസിസ്റ്റന്റ്: താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള മെയിന്റനെൻസ് ആൻഡ് എൻറിച്ച്‌മെന്റ് ഓഫ് മൈക്രോബിയൽ കളക്ഷൻ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഗെസ്റ്റ് ലക്ചറര്‍ ഒഴിവ്

കുന്നംകുളം ഗവ.പോളിടെക്നിക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ് ഡി ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എ, ബി എഡ്, സെറ്റ്,  കെ ടെറ്റ് യോഗ്യതകള്‍ വേണം. താല്‍പര്യമുള്ളവര്‍ ജൂലായ് 20ന് രാവിലെ 11ന് കോളേജില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.

കരാര്‍ അടിസ്ഥാനത്തില്‍  അസി.ഫോട്ടോഗ്രാഫര്‍ നിയമനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ്  ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 20 തിനും 30 തിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാം. 15,000 രൂപയായിരിക്കും പ്രതിമാസ വേതനം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം, ജില്ലയില്‍ സ്ഥിരതാമസം ഉള്ള വ്യക്തി ആയിരിക്കണം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂലൈ 16 ന്  വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി pressreleaseprd20@gmail.com എന്ന മെയില്‍ ഐഡിയില്‍  അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0487 2360644

താല്‍കാലിക നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റിന്‍റെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള മെയിന്‍റനെന്‍സ് ആന്‍റ് എന്‍റിച്ച്മെന്‍റ് ഓഫ് മൈക്രോബിയല്‍ കളക്ഷന്‍ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് (www.kfri.res.in)സന്ദര്‍ശിക്കുക

പാര്‍ട്ട് ടൈം അധ്യാപകര്‍ : അഭിമുഖം 14 ന്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സിസിപി (ഹോമിയോ) കോഴ്സ് നടത്തിപ്പിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണുള്ളത്.  യോഗ്യത - ബിഎച്ച്എംഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്ട്രേഷന്‍, അഭിലഷണീയ യോഗ്യത - എം.ഡി (ഹോമിയോ). അധ്യാപന പരിചയം.  താല്‍പര്യമുളള അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബി.എച്ച്.എം.എസ് മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവ സഹിതം ജൂലൈ 14 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ghmck.org ല്‍ ലഭിക്കും.

09/07/2021

ലൈഫ്: ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

ലൈഫ് മിഷനിൽ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ (നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എൻ.ഒ.സി) സഹിതം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ ഇ-മെയിൽ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കും.

ലൈഫ് മിഷൻ: പ്രോഗ്രാം മാനേജർ ഒഴിവ്

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള രൺണ്ട് പ്രോഗ്രാം മാനേജർമാരുടെ തസ്തികകളിൽ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ നിന്നൂം അന്യത്രസേവന വ്യവസ്ഥയിലും ഈ വകുപ്പുകളിൽ നിന്ന് ഗസറ്റഡ് ഓഫീസർ തസ്തികയിൽ വിരമിച്ച ജീവനക്കാരിൽ നിന്ന് കരാർ വ്യവസ്ഥയിലും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 19ന് മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ (lifemissionkerala@gmail.com) ലേക്കോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലോ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ  ലഭിക്കും.

ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമെണിന്റെ(സാഫ്), നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 19 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി ) പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾക്കും ജെഎൽജി റിവോൾവിംഗ് ഫണ്ട് തിരിച്ചടവ് കൃത്യമായി ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണിത്. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുളള ബിരുദ യോഗ്യതയുളള വനിതകൾ ആയിരിക്കണം. സാഫ് നടത്തിയ തീരനൈപുണ്യ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചവർക്കും പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തിൽ നിന്നുളളവർക്കും മുൻഗണന.

അപേക്ഷകർ ടാബ്ലറ്റ്/ മൊബൈൽ ഫോൺ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും യൂണിറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും കഴിവുളളവരായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം.  പ്രായ പരിധി  35 വയസ്. ഫെസിലിറ്റേറ്റർമാർക്ക് മാസം 10,000 രൂപ വേതനമായും പരമാവധി 2,000 രൂപ യാത്രാബത്തയായും ലഭിക്കും. അപേക്ഷ ഫോറം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും മത്സ്യഭവനുകളിൽ നിന്നും  http://www.safkerala.org/ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

ഡ്രൈവർ ഡെപ്യൂട്ടേഷൻ നിയമനം

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഡ്രൈവർ ഗ്രേഡ്-2 തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കർഷിച്ച യോഗ്യതപ്രകാരം സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ ഉചിതമാർഗേണ ന്യൂനപക്ഷ ക്ഷേമ വകുപ്പധ്യക്ഷന്റെ കാര്യാലയം, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ആഗസ്റ്റ് നാലിന് മുമ്പ് അപേക്ഷിക്കണം.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30-45 വയസഎ. യോഗ്യത - പ്ലസ്ടു, മലയാളം ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഷോര്‍ട്ട് ഹാന്‍ഡ് (മലയാളം, ഇംഗ്ലീഷ്), സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്തുള്ള മുന്‍പരിചയം. അപേക്ഷകര്‍ ഈ മാസം 16ന് വൈകിട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം വിശദമായ ബയോഡേറ്റ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അതിനുശേഷം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

കേരള ഫിഷറീസ് വകുപ്പിന് കീഴിൽ അവസരം

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളായിരിക്കണം അപേക്ഷകര്‍.  തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  പ്രായപരിധി 35 വയസ്സ്.  അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും സാഫ് വെബ്‌സൈറ്റ് (www.safkerala.org) വഴിയും ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 19.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 8138073864, 7560916058.

ഫെസിലിറ്റേറ്റർ നിയമനം

2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്തവിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവര്‍ഗ്ഗയുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിയമനം തികച്ചും താത്ക്കാലിക മായിരിക്കും.  തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.  ജില്ലയില്‍ ആകെ 14 ഒഴിവുകളുണ്ട്.  കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.  താല്‍പ്പര്യമുളളവര്‍ അപേക്ഷ തയ്യാറാക്കി ഈ മാസം 15ന് മുമ്പ് പ്രോജക്ടോഫിസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ്

മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള പിജിഡിസിഎ/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. മലയാളം കമ്പ്യൂട്ടിംഗില്‍ പ്രാവീണ്യം. പ്രായപരിധി- 26 വയസ് കവിയരുത്.  സ്‌റ്റൈപന്‍ഡ് - 9000. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. വിലാസം:  ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, കെ.കെ നായര്‍ റോഡ്, പത്തനംതിട്ട. ഫോണ്‍ : 0468 2223983, 9447975728.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ക്രിയാ ശാരീരം വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ 16ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കുന്നംകുളം ഗവ.പോളിടെക്നിക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ് ഡി ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എ, ബി എഡ്, സെറ്റ്,  കെ ടെറ്റ് യോഗ്യതകള്‍ വേണം. താല്‍പര്യമുള്ളവര്‍ ജൂലായ് 20ന് രാവിലെ 11ന് കോളേജില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.

കരാര്‍ അടിസ്ഥാനത്തില്‍  അസി.ഫോട്ടോഗ്രാഫര്‍ നിയമനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ്  ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 20 തിനും 30 തിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാം. 

15,000 രൂപയായിരിക്കും പ്രതിമാസ വേതനം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം, ജില്ലയില്‍ സ്ഥിരതാമസം ഉള്ള വ്യക്തി ആയിരിക്കണം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂലൈ 16 ന്  വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി pressreleaseprd20@gmail.com എന്ന മെയില്‍ ഐഡിയില്‍  അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0487 2360644

ഗസ്റ്റ് ലക്ചറർ ഒഴിവുകൾ

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർത്ഥികൾ കോളേജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 15ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ വിവിധ തൊഴിലുകളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.  എച്ച്.ആര്‍ അഡ്മിന്‍, മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : എം.ബി.എ), സോഫ്റ്റ് വെയര്‍ ടെക്നീഷ്യന്‍, പ്രോഗ്രാമര്‍ (യോഗ്യത : എം.സി.എ/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍), ബിസിനസ്സ് എക്സിക്യൂട്ടീവ്, ടെലികോളര്‍ (യോഗ്യത : ബിരുദം), ഒഴിവുകളിലേക്ക് ജൂലൈ ഒന്‍പതിന്  കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployability8721@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ ഏട്ടിനകം അപേക്ഷിക്കണം.  സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.   കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.  ഫോണ്‍ 0495 2370176.

ഏഴാം ക്ലാസുകാർക്ക് അവസരം

പീച്ചി ആക്ഷന്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയില്‍ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്‍റനന്‍സിനുമായി രണ്ട് സ്ത്രീകളെയും നാല് പുരുഷൻമാരെയുമാണ്  നിയമിക്കുന്നത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ ഹാച്ചറിയുടെ 5 കി.മീ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം. കുറഞ്ഞത് 7 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം,

വീശു വല ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം, നീന്തല്‍ അറിഞ്ഞിരിക്കണം, നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധനായിരിക്കണം. പ്രായപരിധി 20 നും 50 നും മധ്യേ ആയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 9 വെകുന്നേരം 4 മണി. (അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പറും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്) ഫോണ്‍ : 0487 2421090

ഫാർമസിസ്റ്റ് പോസ്റ്റിൽ നിയമനം

ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി ഫാം അല്ലെങ്കിൽ കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട്‌ കൂടിയ ഡി ഫാം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0478 2562249

പ്രബേഷൻ അസിസ്റ്റന്റ് നിയമനം

കൊല്ലം ജില്ലയിലെ സാമൂഹ്യനീതി വകുപ്പിന്റെ  ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. MSW ആണ് യോഗ്യത. കൊല്ലം ജില്ലയിൽ ഉള്ളവർക്കും അഞ്ചുവർഷത്തെ കുറയാതെ പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്. 40 വയസ്സാണ് പ്രായപരിധി. യോഗ്യരായ അപേക്ഷകർ 2021 ജൂലൈ രണ്ടിനകം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊല്ലം എന്ന വിലാസത്തിൽ സന്ദർശിക്കാം. അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0474-2794929, 8281999035.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം 

മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സർക്കാർ ഹോമിയോ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ 2021 ജൂൺ 26 നകം ബയോഡാറ്റയും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും  ghmanjeri@kerala.gov.in എന്ന മെയിൽ വിലാസത്തിലേക്ക് അയക്കണം. പ്ലസ് ടു ഡിസിഎ അല്ലെങ്കിൽ  DWPDE (മലയാളം ടൈപ്പിംഗ് നിർബന്ധം) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന് 2021 ജൂൺ 28 രാവിലെ 10നകം യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7736067207

സ്‌കിൽ ഇൻസ്ട്രക്ടർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ചാഴൂർ പഞ്ചായത്തിൽ കോലത്തും കടവിൽ പ്രവർത്തിച്ചുവരുന്ന ചേർപ്പ് ഗവൺമെന്റ് ഐടിഐ യിൽ സ്കിൽ ഇൻസ്പെക്ടറുടെ ഒരു താല്ക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജൂൺ 25 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഐടിഐയിൽ അഭിമുഖത്തിനു വേണ്ടി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0487 2966601

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area