ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ് ടു പാസാക്കുകയും അതിനു ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫി എൻ സി വി ടി/ എസ് സി വി ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. 20 വയസ്സിനും 30 വയസ്സിനും മധ്യേ ഉള്ളവർക്ക് അപേക്ഷിക്കാം. തൽപരകക്ഷികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ജോലി 23 ന് എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസിൽ രാവിലെ 11 മണിക്ക് നടത്തപ്പെടുന്ന വാക്കിൻ ഇന്റർവ്യൂ വിന് ഹാജരാകേണ്ടതാണ്. ശമ്പളം 15000 രൂപ നിരക്കിൽ ലഭ്യമാകും. 2022 മാർച്ച് 31 വരെയാണ് കരാർ കാലാവധി. അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഡിജിറ്റൽ ക്യാമറ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. സാങ്കേതിക വിദ്യയിൽ ഉള്ള അറിവും വ്യക്തി ജില്ലയിൽ സ്ഥിരതാമസം ഉള്ള ആളും ആയിരിക്കണം. കൂടാതെ ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനും ഉള്ള അറിവുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Mob:0484 2954208, 2354208
അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ തസ്തികയിൽ തൊഴിലവസരം.
ജൂലൈ 12, 2021
0
Tags