ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷൻ ആയ ഇൻസ്റ്റഗ്രാം കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.16 വയസ്സ് തികയാത്തവരുടെ അക്കൗണ്ടുകൾക്കാണ് ഇൻസ്റ്റഗ്രാം പൂട്ടിടുന്നത്. ഇതോടെ, ഡിഫോള്‍ട്ടായി കൗമാര ഉപയോക്താക്കള്‍ക്ക് ഉള്ള സെന്‍സിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്തും. 16 വയസിന് താഴെയുള്ള അക്കൗണ്ട് ഉടമകള്‍ സ്വമേധയാ സെറ്റിംഗ്സില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ മാന്വവലി അവ മാറും. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.
വേണ്ട ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പ്രവാസി ടെക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പ്
ഇൻസ്റ്റഗ്രാമിൽ പലവിധത്തിലുള്ള സെൻസിറ്റീവ് ഫോട്ടോകളും റീൽസുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. പുതിയ അപ്ഡേഷനിൽ സെൻസിറ്റീവ് ഉള്ളടക്കങ്ങളുടെ നിയന്ത്രണത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ഓപ്ഷനുകളാണ് ഇൻസ്റ്റഗ്രാം ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലെസ്സ് എന്നിങ്ങനെയാണ് ആ ഓപ്ഷനുകൾ. 16 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾ ലെസ് ഓപ്ഷൻ തിരഞ്ഞെടുത്ത് മുന്നോട്ടുപോകണം. ഇങ്ങനെ ലെസ് തിരഞ്ഞെടുക്കുന്നതോടെ ഫിൽറ്റർ ചെയ്ത ഉള്ളടക്കങ്ങളാണ് ദൃശ്യമാവുക.
നിലവില്‍, രക്ഷകര്‍തൃ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികള്‍ എത്ര സമയം ഇന്‍സ്റ്റഗ്രാമില്‍ ചിലവഴിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് മനസിലാക്കാനാണ് ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചത്. ഇൻസ്റ്റഗ്രാമിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആപ്ലിക്കേഷൻ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.