OISCA MILMA Green Quest 2022 |
മിൽമയും അതുപോലെ ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ, സ്പിരിച്വൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്‌മെന്റും (OISCA) ചേർന്ന് 8 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി ഓയിസ്ക മിൽമ ഗ്രീൻ ക്വിസ് എന്ന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ടീമുകൾക്ക് പങ്കെടുക്കാം.
സമ്മാനങ്ങൾ
വിജയികൾക്ക് മിൽമ സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ, കൂടാതെ ഓയിസ്കയുടെ സർട്ടിഫിക്കറ്റ്, പഠനയാത്രകൾ എന്നിവയാണ് സമ്മാനം.
രജിസ്ട്രേഷൻ
മിൽമയും അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്കയും ചേർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ ക്വിസിൽ 2022 സെപ്റ്റംബർ 25 ഹർത്താൽ പ്രമാണിച്ച് സെപ്റ്റംബർ 26 വരെ രജിസ്റ്റർ ചെയ്യാം. സ്കൂളുകളിലെ പ്രധാന അധ്യാപകർ അല്ലെങ്കിൽ ഐടി അധ്യാപകർ മുഖേന സ്കൂളുകൾക്കാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ബാക്കിയുള്ള നടപടിക്രമങ്ങൾ സ്കൂൾ ഇമെയിൽ ഐഡി വഴി അറിയിക്കും. രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം ലിങ്ക് താഴെ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9447442486, 7012144406