Ads Area

കേരള ലളിതകലാ അക്കാദമി ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

ദൃശ്യകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും സംഘപ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഏകാംഗ/ദ്വയാംഗ കലാ പ്രദര്‍ശനത്തിന് 50,000 രൂപയും, മൂന്നു മുതല്‍ അഞ്ച് വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് 1,00,000 രൂപയുമാണ് അനുവദിക്കുന്നത്. ചിത്രം, ശില്പം, ഗ്രാഫിക്സ്(പ്രിന്റ് മേക്കിംഗ്), ന്യൂമീഡിയ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനത്തിനുള്ള ഗ്രാന്റ് നല്‍കുന്നത്.

തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം അക്കാദമിയുടെ വെബ് സൈറ്റില്‍ www.lalithkala.org ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷകര്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. 2017 ഏപ്രിലിനുശേഷം ഏകാംഗപ്രദര്‍ശനത്തിനുള്ള ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

നിബന്ധനകള്‍

1. ഏകാംഗപ്രദര്‍ശനം നടത്തുന്നവര്‍ കേരളത്തിനകത്തോ പുറത്തോ താമസിക്കുന്ന മലയാളികള്‍ ആയിരിക്കണം. കേരള ലളിതകലാ അക്കാദമിയുമായി എന്തെങ്കിലും ബാധ്യത ഉണ്ടെങ്കില്‍ അവ തീര്‍പ്പാക്കിയ ശേഷം മാത്രമേ പ്രദര്‍ശനഗ്രാൻ്റിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.

2. ഗ്രാൻ്റിന് അപേക്ഷിക്കുന്ന കലാകാരരുടെ പത്ത് കലാസൃഷ്ടികളുടെ ഫോട്ടോഗ്രാഫുകള്‍ (ഹൈ റെസല്യൂഷന്‍), കണ്‍സപ്റ്റ് നോട്ട്, ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ, ഇ-മെയില്‍ അഡ്രസ്സ് ഫോണ്‍നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉണ്ടായിരിക്കണം. www.lalithkala.org  എന്ന വെബ്‌സൈറ്റ് മുഖേനെ 2022 ഒക്ടോബർ 31 നകം അപേക്ഷ ഓണ്‍ലൈനായാണ്‌ സമര്‍പ്പിക്കേണ്ടത്. വീഡിയോ ഇന്‍സ്റ്റലേഷന്‍ ആണ് ചെയ്യുന്നതെങ്കില്‍ നേരത്തെ ചെയ്ത വീഡിയോയുടെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. വീഡിയോ ഫയൽ ആണെങ്കിൽ ലിങ്ക് അയയ്ക്കുക

3. ചിത്രം, ശില്പം, ഗ്രാഫിക്‌സ്(പ്രിൻ്റ് മേക്കിംഗ്), ന്യൂമീഡിയ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് ഏകാംഗപ്രദര്‍ശനത്തിനുള്ള ഗ്രാൻ്റ് നല്‍കുന്നത്.

4. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരര്‍ക്ക് റെയില്‍വെ രണ്ടാം ക്ലാസ് ഏ സി യാത്രപ്പടിയും എക്‌സിബിഷന്‍ ദിവസങ്ങളില്‍ താമസ ചെലവുകള്‍ക്കായി പരമാവധി 10,000/- രൂപയും ഭക്ഷണ ചെലവിനായി പ്രതിദിനം പരമാവധി 300/- രൂപയും അനുവദിക്കുന്നതാണ്. (താമസത്തിൻ്റേയും ഭക്ഷണത്തിൻ്റേയും  ബില്ലുകള്‍ ഹാജരാക്കേണ്ടതാണ്) കൂടാതെ 50,000/-രൂപ ഗ്രാൻ്റും അനുവദിക്കുന്നതാണ്. പ്രദര്‍ശനം നടത്തുന്ന ഗ്യാലറി കലാകാരരുടെ താമസസ്ഥലം മുപ്പത് കിലോ മീറ്ററിനുള്ളിലാണെങ്കില്‍ താമസത്തിനുള്ള ചെലവും യാത്രാപ്പടിയും അനുവദിക്കുന്നതല്ല.

5. പ്രദര്‍ശന ഗ്രാൻ്റ് ലഭിക്കുന്ന കലാകാരര്‍ കേരള ലളിതകലാ അക്കാദമിയുമായി കരാറില്‍ ഒപ്പുവെക്കേണ്ടതാണ്.

6.2017 ഏപ്രിലിനുശേഷം ഏകാംഗപ്രദര്‍ശനത്തിനുള്ള ഗ്രാൻ്റ്  ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

7. ഗ്രാൻ്റിന് അപേക്ഷിക്കുന്ന കലാകാരര്‍ പ്രദര്‍ശനം നടത്തുവാന്‍ ഉദ്ദേശിക്കുന്ന അഞ്ച് ഗ്യാലറികള്‍ മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷയിലെ ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.

8.ഗ്രാൻ്റിന് തെരഞ്ഞെടുത്തതിന് ശേഷം ആറ് മാസത്തിനകം അതേ സാമ്പത്തിക വര്‍ഷം തന്നെ പ്രദര്‍ശനം നടത്തേണ്ടതാണ്.

9. കലാകാരര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ അയയ്ക്കുന്ന വേളയിലോ, എക്‌സിബിഷന്‍ സമയത്തോ അവയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് അക്കാദമിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

10. എക്‌സിബിഷന്‍ വേളയില്‍ കലാസൃഷ്ടികള്‍ വില്ക്കപ്പെടുകയാണെങ്കില്‍ കലാസൃഷ്ടിയുടെ വിലയുടെ 40% അക്കാദമി ഡെവലപ്പ്‌മെൻ്റ് ഫണ്ടിലേയ്ക്ക് അടയ്‌ക്കേണ്ടതാണ്.

11. ഏകാംഗപ്രദര്‍ശനത്തിന് മറ്റ് സംഘടനകളുടേയോ, സ്ഥാപനങ്ങളുടേയോ, വ്യക്തികളുടേയോ കോ-സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടുള്ളതല്ല.

12. ഏകാംഗപ്രദര്‍ശനം ചുരുങ്ങിയത് പത്ത് ദിവസം നടത്തിയിരിക്കണം. കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ പത്ത്ദിവസം കഴിഞ്ഞുള്ള ദിവസങ്ങളിലെ വാടക അടയ്‌ക്കേണ്ടതാണ്.

13. ഏകാംഗപ്രദര്‍ശനത്തിന് തെരഞ്ഞെടുത്തിട്ടുള്ള കലാകാരര്‍ ഡെപ്പോസിറ്റ് തുക അടയ്‌ക്കേണ്ടതില്ല. ഗ്യാലറിയില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ കലാകാരന് നല്‍കുന്ന ഗ്രാൻ്റിൽ നിന്നും തുക ഈടാക്കുന്നതായിരിക്കും.

14. കലാകാരര്‍ തങ്ങളുടെ കുറഞ്ഞത് പത്ത് കലാസൃഷ്ടികളെങ്കിലും സ്വന്തം ചിലവില്‍ പ്രദര്‍ശിപ്പിക്കുകയും പ്രദര്‍ശനം കഴിഞ്ഞാലുടന്‍ അവ ഗ്യാലറിയില്‍ നിന്നും നീക്കം ചെയ്യേണ്ടതുമാണ്.

15. ഫോട്ടോഗ്രാഫി പ്രദര്‍ശനം നടത്തുന്നവര്‍ ഡിജിറ്റല്‍ ആര്‍ക്കൈവല്‍ പേപ്പറിലുള്ള പ്രിൻ്റു കളാണ് പ്രദര്‍ശിപ്പിക്കേണ്ടത്.

16. ചുമതലപ്പെടുത്തിയ അക്കാദമി മെമ്പര്‍ പ്രദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം മാത്രമേ ഗ്രാൻ്റിൻ്റെ അവസാന ഗഡു ലഭിക്കുകയുള്ളൂ.

17. പ്രദര്‍ശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ (ക്ഷണക്കത്ത്, പൊതു കാറ്റലോഗ്, പബ്ലിസിറ്റി, ഉദ്ഘാടനച്ചടങ്ങ്) കേരള ലളിതകലാ അക്കാദമി നടത്തുന്നതാണ്.

18. അപേക്ഷ സബ്മിറ്റ് കൊടുത്താൽ നിങ്ങളുടെ രജിസ്ട്രേഡ് മെയിലിലേക്ക് സമർപ്പിച്ച അപേക്ഷയുടെ കോപ്പി ലഭിക്കുന്നതാണ്. 

19. അവസാന തീയതി 2022 ഒക്ടോബർ 31

Apply Now

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area