സാമ്പത്തികമായി സമൂഹത്തിൽ ദുർബലരായ ജനങ്ങൾക്ക് വേണ്ടി ഇതാ കേന്ദ്ര സർക്കാർ പുതിയ ഒരു പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ആരോഗ്യമേഖലയിൽ ഊന്നൽ നൽകി കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആയുഷ്മാൻ ഭാരത് യോജന എന്ന ഈ പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ് ഏവർക്കും ലഭ്യമാക്കും.5 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും.
ആയുഷ്മാൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന എന്നും അറിയപ്പെടുന്ന ഈ പദ്ധതി 2018 ൽ ആണ് ആരംഭിച്ചത്.വ്യക്തികൾക്ക് ഇതിലൂടെ ഗോൾഡൻ കാർഡും ലഭിക്കുന്നു.ആരോഗ്യമേഖലയിലെ സേവനങ്ങൾ സാധാരണക്കാരിലേക്ക് കൂടി എത്തിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. അതിനാൽ തീർച്ചയായും ഈ സുവർണാവസരം എല്ലാവരും ഉപയോഗിക്കുക.
ആർക്കൊക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താം?
♥ കുടുംബത്തിലെ അംഗപരിമിതർ, ഭൂരഹിതർ,പട്ടികജാതി,ഗ്രാമീണർ, ആദിവാസികൾ തുടങ്ങിയവർക്ക് ഈ പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാകും.
♥ പട്ടികജാതി-പട്ടികവർഗക്കാർക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
♥ പ്രതിമാസം 10,000 വരുമാനം ഉള്ളവർ, അതുപോലെ ഭൂവുടമകൾക്ക് ഒന്നും പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയില്ല.
നിങ്ങൾ ആയുഷ്മാൻ ഭാരത് സ്കീമിലേക്ക് അപേക്ഷിക്കാൻ യോഗ്യരാണോ?
ഈ സ്കീമിലേക്ക് ചേരാൻ നമ്മൾ യോഗ്യരാണോ എന്നറിയാൻ ആയുഷ്മാൻ ഭാരത് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി Am I Eligible എന്ന ഓപ്ഷൻ എടുത്തു പരിശോധിക്കേണ്ടതായിട്ടുണ്ട്. കൃത്യമായ ലോഗിൻ വിവരങ്ങൾ നൽകിയാൽ യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും.
അപേക്ഷിക്കേണ്ട രീതി
♣ PMJAY ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക: mera.pmjay.gov.in.
♣ മൊബൈൽ നമ്പറും സ്ക്രീനിൽ നൽകിയിരിക്കുന്ന ക്യാപ്ച കോഡും നൽകുക.
♣ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച OTP നൽകുക, അത് നിങ്ങളെ PMJAY ലോഗിൻ സ്ക്രീനിലേക്ക് കൊണ്ടുപോകും
♣ സ്കീമിന് അപേക്ഷിക്കുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക
♣ നിങ്ങളുടെ യോഗ്യതാ മാനദണ്ഡം എങ്ങനെ പരിശോധിക്കണമെന്ന് തിരഞ്ഞെടുക്കുക: മൊബൈൽ നമ്പർ, പേര്, റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ RSBY URN നമ്പർ.
♣ 'കുടുംബ അംഗങ്ങൾ' എന്ന ടാബിൽ ക്ലിക്കുചെയ്‌ത് ഗുണഭോക്തൃ വിശദാംശങ്ങൾ നിങ്ങൾക്ക് പരിശോധിക്കാനും കഴിയും.
♣ തുടര്‍ന്ന് Ayushman Card Self രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് മുഴുവന്‍ ഫോമും പൂരിപ്പിക്കുക.
♣ ആവശ്യപ്പെടുന്ന എല്ലാ രേഖകളും സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. ഇതിനുശേഷം,രസീത് സൂക്ഷിക്കുക.
♣ ഇതിനുപുറമെ, ഏതെങ്കിലും എംപാനൽഡ് ഹെൽത്ത് കെയർ പ്രൊവൈഡറെ (ഇഎച്ച്‌സിപി) സമീപിച്ചോ അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് യോജന കോൾ സെന്റർ നമ്പർ: 1800-111-565 അല്ലെങ്കിൽ 14555 ഡയൽ ചെയ്‌തോ നിങ്ങൾക്ക് PMJAY-ന് അർഹതയുണ്ടോ എന്ന് പരിശോധിക്കാനും കഴിയും.