കേരള സർക്കാറിന്റെ വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Tourfed വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽ യാത്ര ഒരുക്കുന്നു. നിങ്ങളൊരു വിദ്യാർത്ഥിയാണെങ്കിൽ ഇപ്പോൾ ചിന്തിക്കുന്നത് എനിക്ക് എങ്ങനെ ഈ ടൂറിൽ പങ്കെടുക്കാം എന്നായിരിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 24ന് കോട്ടയം കുമരകത്ത് വെച്ച് നടക്കും. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പദ്ധതിയുടെ ഉദ്ദേശം
സാധാരണക്കാർക്ക് കടൽ യാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പാക്കേജ് വഴി വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത നിർധന കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കടൽ യാത്ര ഒരുക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. മാസത്തിൽ രണ്ട് തവണയായി 50 വിദ്യാർഥികളെയാണ് കടൽ യാത്രക്കായി കൊണ്ടുപോവുക. ഈ ദീപാവലി ദിനത്തിൽ ഒക്ടോബർ 24ന് രാവിലെ ആദ്യസംഘം കുമരകത്തിൽ നിന്ന് യാത്ര തിരിക്കും.
ബസ്സിൽ കൊച്ചിയിൽ എത്തുന്ന സംഘം അവിടെനിന്നാണ് വൺഡേ വൺഡേ വണ്ടർ യാത്രയുടെ ഭാഗമാകുന്നത്. ടൂർഫെഡിന്റെ അറേബ്യൻ സീ പാക്കേജിലൂടെ ഇതുവരെ ഒരു ലക്ഷം പേർ കൊച്ചിയിലെ കപ്പൽ യാത്ര ആസ്വദിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2314023/ 9495405075