ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ ട്രെയിനി കാറ്റഗറി നമ്പർ 245/2020 തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയിലും വിജയിച്ച ഉദ്യോഗാർത്ഥികൾക്കുള്ള നീന്തൽ പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ വച്ച് 2023 മാർച്ച് ആദ്യ വാരം നടക്കുന്നതാണ്. കൃത്യമായ ഡേറ്റ് ഉദ്യോഗാർത്ഥികളുടെ PSC പ്രൊഫൈൽ വഴി അല്ലെങ്കിൽ മൊബൈൽ എസ്എംഎസ് വഴി അറിയിക്കും.
ഓരോ ജില്ലകളിൽ നിന്നും നീന്തൽ ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ മെയിൻ ലിസ്റ്റ് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അറിയാൻ സാധിക്കും. ഫയർ വുമൺ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20000 രൂപ മുതൽ 45800 രൂപ വരെ ശമ്പളം ലഭിക്കും.
Fire Woman (Trainee) Swimming Test
1. രണ്ട് മിനിറ്റ് 15 സെക്കൻഡ് സമയം കൊണ്ട് 50 മീറ്റർ നീന്തൽ
2. നീന്തൽകുളത്തിന്റെ ആഴമേറിയ ഭാഗത്ത് രണ്ട് മിനിറ്റ് പൊങ്ങിക്കിടക്കുവാനുള്ള കഴിവ്