കേരള പോലീസിൽ വീണ്ടും അവസരം. സംസ്ഥാന സർക്കാരിന്റെ പോലീസ് ബാൻഡ് യൂണിറ്റ് വിഭാഗത്തിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന തലത്തിൽ ഏകദേശം 267 ഓളം ഒഴിവുകൾ നിലവിലുണ്ട്. താല്പര്യമുള്ളവർക്ക് സമയം പാഴാക്കാതെ ഇപ്പോൾതന്നെ നിങ്ങളുടെ മൊബൈൽ ഫോൺ വഴി അപേക്ഷിക്കാം. (Police Constable Recruitment)
Vacancy Details
പോലീസ് കോൺസ്റ്റബിൾ (ബാൻഡ് /ബഗ്ലർ/ ഡ്രമ്മർ) പോസ്റ്റിലേക്ക് 267 ഒഴിവുകളാണ് ഉള്ളത്. Differently abled ആളുകൾക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ കഴിയില്ല.
Educational Qualifications
ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പ്ലസ് ടു / തത്തുല്യം പാസ്സ്. ബാൻഡ് യൂണിറ്റിൽ മേല്പറഞ്ഞ ബാൻഡ് / ബഗ്ലർ / ഡ്രമ്മർ എന്നിവയിൽ 1 വർഷത്തെ മിനിമം എക്സ്പീരിയൻസ്.
Salary Details
₹31,100-₹66,800 വരെ മാസശമ്പളം ഉണ്ടാവും.
Age Details
അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായപരിധി 18-26 വയസ്സിനു ഉള്ളിൽ ആവണം. 02.1.1996 ന്റെയും 01.1.2004 ന്റെയും ഇടയിൽ ജനിച്ചവരാകണം.
Note:
ഒബിസി വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായ പരിധി 29 വയസ്സ്. SC/ST വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധി 31 വയസാണ്. വിമുക്തഭടന്മാർക്ക് 41 വയസ്സാണ്.
സൈന്യത്തിൽ ഹോഴ്സ് റൈഡിങ്ങിൽ മുൻ പരിചയം ഉള്ളവർക്ക് 5 വർഷം പ്രായ പരിധിയിൽ ഇളവുകളുണ്ട്.
How to Apply and Selection Process
ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ എന്ന് ടാബിൽ ക്ലിക്ക് ചെയ്യുക. 596/2022 എന്ന കാറ്റഗറി നമ്പർ സേർച്ച് ചെയ്യുക.
വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നവർ ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. 31/12/22 നു ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം. കൂടാതെ ഫോട്ടോയുടെ കീഴിൽ പേരും ഡേറ്റും ഉണ്ടാവണം.
അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട് എടുക്കുക.
അപേക്ഷിക്കുവാൻ അപേക്ഷ ഫീസ് ആവശ്യമില്ല.
എഴുത്തു പരീക്ഷ/OMR ടെസ്റ്റ് എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ ഉദ്യോഗാർത്ഥികൾ മെസ്സേജ് അറിയിപ്പ് ലഭിക്കുമ്പോൾ നൽകേണ്ടതാണ്.
ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.
ഉദ്യോഗാർഥികൾക്ക് ഫിസിക്കൽ മാനദണ്ഡങ്ങൾ പരിശോധികേണ്ടതാണ്.
-Height : Must not be less than 168 cm.
-Chest : Must not be less than 81 cm round the chest with a minimum expansion of 5 cm
ഫിസിക്കൽ ടെസ്റ്റിന്റെ കൂടി അടിസ്ഥാനത്തിൽ ആവും നിയമനം നിർണയിക്കുക.
- 100 Meters Run- 14 Seconds
- High Jump- 132.20 cm
- Long Jump- 457.20 cm
- Putting the Shot (7264 gm)- 609.60 cm
- Throwing the cricket ball- 6096 cm
- Rope climbing (Hands only)- 365.80 cm
- Pull ups/Chinning- 8 times
- 1500 meters run- 5 minutes 44 seconds.
എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.
ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 08.02.2023, 12 AM (1 ഫെബ്രുവരി 2023)
Article Summary: Police Constable (Band/Bugler/Drummer) Vacancies in Police Department.