കേരള പബ്ലിക് സർവീസ് കമ്മീഷൻ കമ്പനി ബോർഡ് LD ടൈപ്പിസ്റ്റ് പരീക്ഷയുടെ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 2021 ഡിസംബർ 31നാണ് ഇതിലേക്കുള്ള എക്സാം കേരള പി എസ് സി നടത്തിയത്.
325/2020 എന്ന കാറ്റഗറി നമ്പറിൽ അപേക്ഷിച്ച് പരീക്ഷ എഴുതിയവർ നിർബന്ധമായും താഴെ നൽകിയിട്ടുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കുക.
Company Board LD Typist Main List Details
1419 ഉദ്യോഗാർത്ഥികളാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ 669 ഉദ്യോഗാർത്ഥികൾ മെയ്ൻ ലിസ്റ്റിലും, 697പേർ സപ്ലിമെന്ററി ലിസ്റ്റിലും, അംഗവൈകല്യമുള്ള വ്യക്തികൾ 53 പേരുമാണ്. 59.67 മാർക്കാണ് കട്ട് ഓഫ്.
Company Board LD Typist Result Update
● പോസ്റ്റ്: LD Typist
● ഡിപ്പാർട്ട്മെന്റ്: ഗവൺമെന്റിന് കീഴിലുള്ള വിവിധ കമ്പനികൾ/ ബോർഡുകൾ/ കോർപ്പറേഷനുകൾ
● ശമ്പളം: 22200-48000
● കാറ്റഗറി നമ്പർ: 325/2020
● പരീക്ഷാ തീയതി: 2021 ഡിസംബർ 31
● ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം: 1419
How to Check Company Board LD Typist
- ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
- PDF തുറക്കുക
- മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
- ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
- ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം.