ഗവൺമെന്റ് ജോലി ഒഴികെയുള്ള ഏതൊരു ജോലി നേടുന്നതിനും ഇന്ന് ബയോഡാറ്റ അല്ലെങ്കിൽ സിവി വളരെ പ്രധാന പങ്കുവഹിക്കുന്നു. ബയോഡാറ്റ നോക്കിയാണ് ജോലിക്ക് സെലക്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
70% ഉദ്യോഗാർത്ഥികളും മോശം Resume/ CV കാരണം ജോലി ലഭിക്കാതെ പിന്തള്ളപ്പെടുന്നു എന്നു പറയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ഒരു സ്ഥാപനത്തിലേക്ക് നിങ്ങൾ ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ആദ്യം നിങ്ങളോട് ചോദിക്കുക Resume/ CV എവിടെ എന്നായിരിക്കും? അത് പരിശോധിച്ച ശേഷം ആയിരിക്കും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുക.
ഒരു Resume/ CV തയ്യാറാക്കാനുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും ഈ ആർട്ടിക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ക്ഷമയോടെ വായിച്ചു മനസ്സിലാക്കിയാൽ നിങ്ങൾക്ക് ആരെയും ആകർഷിക്കുന്ന ഒരു Resume/ CV നിർമ്മിക്കാം. ധൈര്യമായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം.
ഒരു Resume/ CV തയ്യാറാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളിക്കണം?
ഒരു Resume/ CV തയ്യാറാക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് എന്ത് ലക്ഷ്യത്തിനു വേണ്ടിയാണെന്ന് അറിഞ്ഞിരിക്കണം. അതുപോലെ എവിടേക്കാണ് ഇന്റർവ്യൂവിന് പോകുന്നത്. നിങ്ങൾ ആ സ്ഥാപനത്തിലെ ഏത് പോസ്റ്റിലേക്ക് ആണോ ജോലിക്ക് വേണ്ടി പോകുന്നത് അതുമായി ബന്ധപ്പെട്ട കഴിവുകൾ തെളിയിക്കാൻ പ്രകടമായ എന്തെങ്കിലും ഒന്ന് ബയോഡാറ്റയിൽ ഉണ്ടായിരിക്കണം.
ഉദാഹരണത്തിന് നിങ്ങൾ ഒരു സ്ഥാപനത്തിലേക്ക് ഡാറ്റ എൻട്രി ജോലിയുടെ ഇന്റർവ്യൂ നാണ് പോകുന്നതെങ്കിൽ എനിക്ക് രണ്ടു വർഷത്തെ സെയിൽസ് പരിചയം ഉണ്ട് എന്ന് എഴുതിയതുകൊണ്ട് ഒരു കാര്യവുമില്ല. കാരണം ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ സെയിൽസിൽ ഉള്ള കഴിവല്ല ആവശ്യം. മറിച്ച് ടൈപ്പിംഗ് വേഗതയും, സ്കില്ലും ഇവിടെ പ്രധാനമാണ്.
ഫോട്ടോ
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കുന്ന തരത്തിലുള്ള ഫോട്ടോ അല്ല ഇവിടെ ചേർക്കേണ്ടത്. ഒരു എക്സിക്യൂട്ടീവ് ലുക്കുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ ചേർക്കുക. എന്നാൽ എല്ലാ Resume/ CV യിലും ഫോട്ടോ ചേർക്കണമെന്ന് നിർബന്ധമില്ല. ഫോട്ടോ വേണോ വേണ്ടയോ എന്നുള്ളത് ജോലിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾ റിസപ്ഷനിസ്റ്റിന്റെ ജോലിക്ക് പോവുകയാണെങ്കിൽ ഫോട്ടോ എന്തായാലും ആവശ്യമായി വരും. ബാക്ക് ഓഫീസ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ജോലിക്ക് ഫോട്ടോ വെക്കണമെന്ന് നിർബന്ധമില്ല.
Relationship Status
ഇവിടെ എഴുതേണ്ടത് നിങ്ങൾ വിവാഹിതരാണോ അല്ലയോ എന്നാണ്. ചില ഉദ്യോഗാർത്ഥികൾ 'Unmarried' എന്ന് എഴുതാറുണ്ട്. അത് ബയോഡാറ്റയിൽ ഉപയോഗിക്കുന്നത് തെറ്റായ പദമാണെന്ന് പല വെബ്സൈറ്റുകളും വ്യക്തമാക്കുന്നു.
പ്രായമായിട്ടും വിവാഹം കഴിക്കാത്തവർക്ക് unmarried പ്രത്യേകിച്ചും അതുകൊണ്ട് Single ഇവിടെ എഴുതുക. ഇത്തരം ചെറിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് നിങ്ങളുടെ CV മനോഹരമാക്കുന്നു.
Gender Vs Sex
പുരുഷനെ അല്ലെങ്കിൽ സ്ത്രീയെ പരാമർശിക്കാൻ പലരും ബയോഡാറ്റയിൽ ഉപയോഗിക്കുന്നത് 'Sex' എന്ന വാക്കാണ്. ഇതിൽ തെറ്റില്ല പകരം "Gender" എന്ന വാക്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
കോൺടാക്ട് ഡീറ്റെയിൽസ്
ഒരു Resume/ CV നിർമ്മിക്കുമ്പോൾ നിങ്ങളുടെ പേര് ഉപയോഗിച്ചുള്ള ഇമെയിൽ ഐഡി നൽകുവാൻ ശ്രദ്ധിക്കുക. അതല്ലാതെ funnyboy@gmail.com ഇതുപോലുള്ള അക്കൗണ്ടുകൾക്ക് നെഗറ്റീവ് സ്വാധീനമുണ്ടെന്ന് Linkedin പോലുള്ള പ്രമുഖ കമ്പനികൾ വ്യക്തമാക്കുന്നു.
അടുത്തതായി നിങ്ങൾ ചേർക്കേണ്ടത് നിങ്ങളുടെ മൊബൈൽ നമ്പർ. ഏത് സമയത്തും നിങ്ങളെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ നൽകുക. Linkedin അക്കൗണ്ട് ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
വ്യത്യസ്ത ജോലികൾക്ക് വ്യത്യസ്ത റെസ്യുമെ നല്ലതാണോ?
ജോബ് പോസ്റ്റ് അനുസരിച്ച് നിങ്ങളുടെ ബയോഡാറ്റയിലും ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. എല്ലാ സ്ഥാപനത്തിലേക്കും ഒരേ ബയോഡാറ്റ തന്നെ അയക്കാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ കഴിവുകൾ നീക്കം ചെയ്യുകയും ലക്ഷ്യങ്ങളിൽ മാറ്റം വരുത്തുകയും ആവാം.
Resume/ CV യിൽ നിങ്ങൾ എഴുതിയത് ഓർത്തു വെക്കുക
ബയോഡാറ്റയിൽ നിങ്ങൾ എന്തെല്ലാം എഴുതിയിട്ടുണ്ടോ അതൊന്നും മറക്കാൻ പാടില്ല. കാരണം ചില പ്ലേസ്മെന്റ് ഓഫീസർമാർ നിങ്ങളുടെ ബയോഡാറ്റ നോക്കിയായിരിക്കും ചോദ്യങ്ങൾ ചോദിക്കുക. അതിന് വ്യക്തമായ മറുപടി നൽകണമെങ്കിൽ നിങ്ങൾ ബയോഡാറ്റയിൽ നൽകുന്ന വിവരങ്ങൾ കൃത്യവും നിങ്ങൾക്ക് അതിൽ അറിവുള്ളതും ആയിരിക്കണം.
നിങ്ങൾക്ക് അറിയാത്ത എന്തെങ്കിലും മറ്റുള്ളവരിൽ നിന്ന് നോക്കി പകർത്തുകയോ എഴുതുകയോ ചെയ്യുമ്പോൾ മിക്കവാറും പിഴവുകൾ സംഭവിക്കാറുണ്ട്. തെറ്റായതോ പകർത്തിയത് ഓർമ്മിക്കാൻ കഴിയാത്ത ആയ ഒന്നും തന്നെ ബയോഡാറ്റയിൽ ഉൾക്കൊള്ളിക്കരുത്.
വിദ്യാഭ്യാസ യോഗ്യത
നിങ്ങൾ ഏതുവരെ പഠിച്ചു എന്നുള്ളതിനെ കുറിച്ച് വിശദമായ വിവരങ്ങൾ നൽകുകയാണ് ഇവിടെ ചെയ്യേണ്ടത്. ഒരുപാട് വർഷത്തെ പ്രവർത്തി പരിചയമുള്ളവർ ഇവിടെ വലിച്ചു നീട്ടി എഴുതേണ്ട ആവശ്യമില്ല. എന്നാൽ പ്രവർത്തിപരിചയം ഇല്ലാത്ത ഫ്രഷേഴ്സ് ആയിട്ടുള്ള ആളുകൾ വിദ്യാഭ്യാസ യോഗ്യത നിർബന്ധമായും കൊടുത്തിരിക്കണം. വിദ്യാഭ്യാസ യോഗ്യതയിൽ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങൾ.
1. പാസായ വർഷം
2. മാർക്ക്, ശതമാനം
3. കോളേജ് അല്ലെങ്കിൽ സ്കൂളിന്റെ പേര്
മറ്റെന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളിക്കണം
Resume/ CV യിൽ ഓരോ ജോലിയുടെയും സ്വഭാവത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്താം. നിങ്ങൾക്ക് എന്തെല്ലാം ഭാഷ അറിയാം എന്നുള്ളത് ചേർക്കാവുന്നതാണ്, അതുപോലെ മറ്റെന്തെല്ലാം മേഖലയിൽ നിങ്ങൾക്ക് കഴിവുകൾ ഉണ്ട്, നിങ്ങളുടെ സ്കില്ലുകൾ, നിങ്ങളെ കുറിച്ചുള്ള ഒരു വിവരണം തുടങ്ങിയ നിരവധി കാര്യങ്ങൾ ബയോഡാറ്റയിൽ ഉൾക്കൊള്ളിക്കാവുന്നതാണ്.
ഓരോ ജോലിയുടെയും സ്വഭാവത്തിന് അനുസരിച്ച് മാത്രം ഇതെല്ലാം ആഡ് ചെയ്യുക. ആവശ്യമില്ലാതെ വെറുതെ വാരിവലിച്ച് നിറക്കരുത്.
ഫ്രഷേഴ്സിനുള്ള ചില പ്രത്യേക ടിപ്പുകൾ
• നിങ്ങൾ ഒരു ശരാശരി വിദ്യാർത്ഥി ആണെങ്കിൽ ഏതെങ്കിലും വൈദ്യം പഠിക്കുക, അത് ബയോഡാറ്റയിൽ ഉൾപ്പെടുത്തുക. ഇന്റർവ്യൂവിന് പോകുമ്പോൾ എനിക്ക് നിന്നെ മേഖലയിൽ കഴിവ് ഉണ്ട് എന്ന് നിങ്ങൾക്ക് പറയാൻ ഇതിലൂടെ സാധിക്കും.
• ഫ്രീ ടൈമിൽ പാർട്ട് ടൈം ജോലികൾ ചെയ്ത് കഴിവുകൾ മികവുറ്റതാക്കാൻ ശ്രമിക്കുക.
• ഓർക്കുക അനുഭവ പരിചയത്തിന് മൂല്യമുണ്ട് ഇക്കാലത്ത്. ഫ്രഷേഴ്സ് ആദ്യം ചെയ്യേണ്ടത് പണത്തെക്കുറിച്ച് ചിന്തിക്കരുത്, നിങ്ങൾ പരിചയത്തിന് വേണ്ടി പണിയെടുക്കുക. ഒരിക്കൽ നിങ്ങൾ ആറുമാസം മുതൽ ഒരു വർഷം വരെ എവിടെയെങ്കിലും ജോലി ചെയ്താൽ നിങ്ങൾക്ക് പ്രവർത്തി പരിചയം ഉള്ള ആൾ എന്ന സ്ഥാനം ലഭിക്കും. തുടർന്ന് ഏത് സ്ഥാപനത്തിലും ജോലി നേടുന്നത് എളുപ്പമാകും.
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട. ബയോഡാറ്റ നന്നായാൽ ജോലി കിട്ടും എന്നല്ല ഇവിടെ സൂചിപ്പിക്കുന്നത് നിങ്ങൾ ഇന്റർവ്യൂവിന് ചെല്ലുന്ന സ്ഥാപനത്തിലേക്ക് ഒരു ഫസ്റ്റ് ഇംപ്രഷൻ നൽകാനാണ് ബയോഡാറ്റ കൊണ്ട് സാധിക്കുകയുള്ളൂ. നിങ്ങളുടെ വിജയം ഉറപ്പാക്കാൻ ഇന്റർവ്യൂ നിങ്ങളുടെ പെർഫോമൻസ് കൂടി അടിസ്ഥാനപ്പെടുത്തും.
ഒരു മികച്ച സിവി എങ്ങനെ തയ്യാറാക്കാം?
✦ പലരും ഇത് തയ്യാറാക്കാനായി ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് വേർഡ് എന്ന സോഫ്റ്റ്‌വെയർ ആണ്. എന്നാൽ ഇതിൽ കുറച്ച് ടെമ്പ്ലേറ്റുകൾ മാത്രമാണ് ഉള്ളത്. എന്നാൽ കൂടുതൽ ഫീച്ചറുകളും അപ്ഡേറ്റുകളും ലഭിക്കുക മറ്റുള്ള സോഫ്റ്റ്‌വെയറുകളിലാണ്.
✦ ഇതിനായി ഞങ്ങൾ റെക്കമെന്റ് ചെയ്യുന്നത് Canva എന്ന സോഫ്റ്റ്‌വെയറാണ്. വളരെ ഈസിയായി എഡിറ്റിംഗ് അറിയാത്ത ഏതൊരാൾക്കും ഇതിനുള്ള ടെംപ്ലീറ്റ് ഉപയോഗിച്ച് ബയോഡാറ്റ അല്ലെങ്കിൽ സി വി തയ്യാറാക്കാം.
✦ Canva യിൽ എങ്ങനെയാണ് സിവി തയ്യാറാക്കുക എന്ന് നോക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ആൻഡ്രോയ്ഡ് യൂസർ ആണെങ്കിൽ ഇതിന്റെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക അതല്ലെങ്കിൽ ഗൂഗിൾ ക്രോമിൽ Canva എന്ന് സെർച്ച് ചെയ്യുക.
✦ ശേഷം ഫസ്റ്റ് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. മുകളിൽ കാണുന്ന സെർച്ച് ഐക്കണിൽ CV/ Biodata എന്ന് സെർച്ച് ചെയ്യുക. ഇപ്പോൾ കുറെ ടെമ്പ്ലേറ്റുകൾ ഇതിൽ കാണിക്കും. ഓരോ ദിവസവും ഇതിൽ Templates അപ്‌ലോഡ് ചെയ്യപ്പെടും. അത് എഡിറ്റ് ചെയ്യുക എന്ന ദൗത്യം മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.
✦ ബയോഡാറ്റ തയ്യാറാക്കുമ്പോൾ മുകളിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ അടങ്ങിയ ഒരു Template അടങ്ങിയ സ്റ്റൈൽ സെലക്ട് ചെയ്യുക.
✦ Canva യുടെ ലിങ്ക് താഴെ നൽകുന്നു.