ആധാർ പുതുക്കാനുള്ള സമയപരിധി സെപ്റ്റംബർ 14 വരെ നീട്ടിയതായി കേന്ദ്രം അറിയിച്ചു. നിശ്ചിത തീയതിക്ക് ശേഷവും പുതുക്കാത്തവർ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതിന് പണം നൽകേണ്ടിവരും. ആധാർ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം.
അക്ഷയ കേന്ദ്രങ്ങളിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ആധാർ പുതുക്കാം.
How to Update aadhar online?
- ആധാർ ഓൺലൈനായി പുതുക്കുന്നതിന് https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ഈ വെബ്സൈറ്റ് ലോഗിൻ ചെയ്യണം. അതിനായി ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഒടിപി നൽകി സബ്മിറ്റ് ചെയ്താൽ നേരെ ആധാർ അപ്ഡേഷൻ പേജിൽ എത്താം.
- പുതുക്കുന്നതിനായി പ്രധാനമായും രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം.
- അഡ്രസ് പ്രൂഫിന് പകരമായി വോട്ടർ ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി.
- അതിനുശേഷം സബ്മിറ്റ് നൽകിയാൽ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് പോകും.
- തുടർന്ന് സ്‌ക്രീനിൽ കാണുന്ന അക്ക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ആധാർ അപ്ഡേറ്റ് ആയോ എന്നറിയാനായി എന്താണ് ചെയ്യേണ്ടത്?
ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയശേഷം അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിച്ചാൽ ആധാർ അപ്ഡേറ്റ് ആയോ എന്നറിയാൻ സാധിക്കും. ഈ വാർത്ത ഉപകാരപ്രദമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.
Content: How to update aadhar online?