പൊതുനിരത്തിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് വിവിധ സ്ഥലങ്ങളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ മുഴുവൻ ജില്ലകളിലുമായി 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ലൊക്കേഷൻ മാറ്റാവുന്ന തരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. സാധാരണ ക്യാമറകൾ കേബിൾ വഴിയാണ് ഘടിപ്പിക്കാറുള്ളത്. എന്നാൽ ഈ ക്യാമറകൾ ഇന്റർനെറ്റ് വഴിയാണ് കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജ്ജം ഉപയോഗിച്ചാണ് AI ക്യാമറകളുടെ പ്രവർത്തനം.
ഞങ്ങൾ ഇവിടെ നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത്. കേരളത്തിലെ ഓരോ ജില്ലകളിലെയും ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള സ്ഥലങ്ങൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാം. ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ്, കാറിൽ സീറ്റ് ബെൽറ്റ്, ഇരു ചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്ര ചെയ്യുക, അമിതവേഗം, ഡ്രൈവിംങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, സിഗ്നൽ ലൈറ്റ് ലംഘനം എന്നിവയെല്ലാം ഈ AI ക്യാമറ വെച്ച് ഒപ്പിയെടുക്കാൻ സാധിക്കും. ഇതിനുപുറമേ ഇൻഷുറൻസ്, പെർമിറ്റ്, ഫിറ്റ്നസ്, രജിസ്ട്രേഷൻ എന്നിവ കൂടി ഈ ക്യാമറകൾ വഴി നിരീക്ഷിക്കപ്പെടും. ഇതിനർത്ഥം ഇത്തരം കാര്യങ്ങൾ ഇല്ലാത്തവർ പിടിക്കപ്പെടും.
AI ക്യാമറ ഒന്ന് പരിചയമായി വരുവോളം ഈ പുലിവാലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്? ഗതാഗത ഇരട്ടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്തി നിങ്ങൾക്ക് അറിയിപ്പ് തരുന്ന ഒരു ആപ്ലിക്കേഷനെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. Radarbot Speed Camara Director എന്നാണ് ആപ്ലിക്കേഷന്റെ പേര്.