Ads Area

Keraleeyam ഓൺലൈൻ മെഗാ ക്വിസ് - ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

കേരളീയം ഓൺലൈൻ മെഗാ ക്വിസ് - പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ്


കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന കേരളീയം ഓണ്‍ലൈന്‍ മെഗാ ക്വിസിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. സ്‌കൂള്‍, കോളേജ്, പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും keraleeyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് മെഗാക്വിസില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്.

ക്വിസ് മത്സരഘടന 

1. കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ്സില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം
2. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
3. ഇതിനായി വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും മൊബൈല്‍ നമ്പറില്‍/ ഇമെയിലില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്.
3. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മോക്ക് ടെസ്റ്റിന് അവസരം ഉണ്ടായിരിക്കും
4. ഇതൊരു വ്യക്തിഗത മത്സരമാണ് 
5. എല്ലാ മത്സരാര്‍ത്ഥികളും ഒരേ സമയമാണ് ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുക്കേണ്ടത്
6. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും നിശ്ചയിക്കുന്ന തീയതിയില്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്ന ലോഗിന്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
7. കേരളീയം വെബ്സൈറ്റായ keraleeyam.kerala.gov.in ല്‍ ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. 
8. രജിസ്ട്രേഷന്‍ സമയത്ത് തന്നിരിക്കുന്ന ഇ-മെയില്‍/ മൊബൈല്‍ നമ്പറില്‍ ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും
9. ഓണ്‍ലൈന്‍ ക്വിസില്‍ ആകെ 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും
10. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആയിരിക്കും
11. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌ക്കാരം, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക
12. ഒരു സമയം സ്‌ക്രീനില്‍ ഒരു ചോദ്യം മാത്രമേ ഉണ്ടാകൂ
13. ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താന്‍ പരമാവധി ലഭിക്കുന്ന സമയം 10 സെക്കന്റ് ആയിരിക്കും.
14. ഉത്തരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം
15. തന്നിരിക്കുന്ന 4 ഓപ്ഷനില്‍ നിന്നും അനുയോജ്യമായ ഒന്ന് ക്ലിക്ക് ചെയ്യേണ്ടതാണ്  
16. പത്ത് സെക്കന്റിന് ശേഷമേ അടുത്ത ചോദ്യം സ്‌ക്രീനില്‍ തെളിയുകയുളളൂ
17. ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തിയാല്‍ അത് മാറ്റാന്‍ സാധിക്കില്ല
18. ഓരോ ശരി ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ലഭിക്കുന്നതാണ്
19. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല
20 സമനില വരുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ശരിയായ ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയെ വിജയിയായി തീരുമാനിക്കും
21. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിജയികള്‍ക്ക് അറയിപ്പ് ലഭിക്കും. 
22. ജില്ലാതല വിജയികള്‍ക്ക് തിരുവനന്തപുരത്ത് ഓഫ്ലൈനായി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിക്കും
23. ഗ്രാന്റ് ഫിനാലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം, കൂടാതെ മെമന്റോ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ഉണ്ടായിരിക്കും
24. പങ്കെടുക്കുന്നവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് മത്സരശേഷം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
25. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

കേരളീയം ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area