കേന്ദ്രസർക്കാർ നടത്തുന്ന Sardar Unity Trinity Quiz രാജ്യവ്യാപകമായി ആരംഭിച്ചു. ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേൽ എന്ന മഹത് വ്യക്തിയോടുള്ള ആദരസൂചികമായിട്ടാണ് MyGov പ്ലാറ്റ്ഫോമിൽ ക്വിസ് നടത്തുന്നത്. ഏതൊരു ഇന്ത്യൻ പൗരനും ഈ ക്വിസിന്റെ ഭാഗമാകാം. കാത്തിരിക്കുന്നത് 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. ഒരുപക്ഷേ വിജയി നിങ്ങളായിരിക്കാം.
Sardar Unity Trinity Quiz ഘടന
നമ്മൾ പറഞ്ഞു മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ക്വിസ് നടക്കുന്നത്. ഒരോ മോഡ്യൂളുകളും പട്ടേലിന്റെ പാരമ്പര്യത്തിന്റെ വ്യത്യസ്ത വർഷങ്ങൾ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ ചോദിക്കുക. ഒക്ടോബർ 31 മുതൽ നവംബർ 30 വരെ Sardar Unity Trinity Quiz - Samarth Bharat തുടങ്ങി. രണ്ടാമത്തെ മോഡ്യൂൾ 2023 ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ നടക്കും. മൂന്നാമത്തെ മോഡ്യൂൾ നിലവിൽ നിശ്ചയിച്ചിരിക്കുന്നത് 2024 ജനുവരി 1 മുതൽ ജനുവരി 31 വരെയാണ്.
മൂന്ന് മോഡ്യൂളുകൾ അവസാനിച്ചതിന് ശേഷം ഓഫ്ലൈൻ മോഡ് ആരംഭിക്കും. ഓരോ സംസ്ഥാനം അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പങ്കാളികൾ ഓഫ്ലൈൻ ക്വിസ്സിൽ പങ്കെടുക്കും. തിരഞ്ഞെടുത്ത വേദിയിൽ ഫിസിക്കൽ ക്വിസ് മത്സരം ആയിരിക്കും ഇത്. ഈ ഓഫ് ലൈൻ ക്വിസ് വിജയികൾക്ക് അധിക സമ്മാനത്തുക ലഭിക്കും. ഇത് ക്വിസിനെ മറ്റൊരു തലത്തിലേക്ക് ആവേശം കൊള്ളിക്കും.
സമ്മാനത്തുക
1) ഓൺലൈൻ ക്വിസ് മോഡിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നയാൾക്ക് ₹ 5,00,000/- ക്യാഷ് പ്രൈസ് നൽകും (അഞ്ച് ലക്ഷം രൂപ മാത്രം)
2) മികച്ച രണ്ടാമത്തെ പ്രകടനം നടത്തുന്നയാൾക്ക് ₹ 3,00,000/- ക്യാഷ് പ്രൈസും (മൂന്ന് ലക്ഷം രൂപ മാത്രം) സമ്മാനിക്കും.
3) മൂന്നാമത്തെ മികച്ച പ്രകടനം നടത്തുന്നയാൾക്ക് ₹ 2,00,000/- (രണ്ട് ലക്ഷം രൂപ മാത്രം) ക്യാഷ് പ്രൈസും നൽകും.
4) അടുത്ത നൂറ് (100) മികച്ച പ്രകടനം നടത്തുന്നവർക്ക് ₹ 2,000/- (രണ്ടായിരം രൂപ മാത്രം) വീതം പ്രോത്സാഹന സമ്മാനങ്ങൾ നൽകും.
ക്വിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡൗൺലോഡ് ചെയ്യാവുന്ന ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
ക്വിസ്സിൽ എങ്ങനെ പങ്കെടുക്കാം?
- ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Login To Play Quiz ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾക്ക് ഓൾറെഡി My Gov വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക. അതല്ലെങ്കിൽപുതിയ അക്കൗണ്ട് സൃഷ്ടിക്കുക.
- അതിനുശേഷം ക്വിസ്സിലേക്ക് നേരിട്ട് പ്രവേശിക്കാം.