കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ സജീവ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
2023-24 അധ്യയന വർഷത്തിൽ എം.ബി.ബി. എസ്, എഞ്ചിനീയറിംഗ് , എം.സി.എ, എം.ബി.എ , ബി.എസ്.സി നഴ്സിംഗ് , എം.എസ്.സി നഴ്സിംഗ് ,ബി.ഡി. എസ് , ബി .ഫാം , എം. ഫാം , ഫാം .ഡി , ബി.എസ്.സി ഫോറസ്ട്രി , എം.എസ്.സി ഫോറസ്ട്രി , ബി.എസ്.സി അഗ്രികൾച്ചർ, എം.എസ്.സി അഗ്രികൾച്ചർ , എം.വി.എസ്,ബി.വി.എസ്.സി ,ബി.എ.എം.എസ് , ബി.എച്ച്. എം. എസ് , എൽ.എൽ.ബി , എൽ.എൽ.എം , ആൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ലാപ് ടോപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 30 വരെ അപേക്ഷകൾ സമർപ്പിക്കാം.
രക്ഷാകർത്താക്കൾ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ സജീവാംഗത്വം ഉള്ളവരും അംശാദായം കുടിശ്ശിക ഇല്ലാത്തവരും ആയിരിക്കണം. 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് 2023 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ക്ഷേമനിധി കുടിശ്ശിക തീർത്ത തൊഴിലാളി രസീത്. ആധാർകാർഡ്, ലൈസൻസ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും ഹാജരാക്കേണ്ടതാണ്. കുട്ടികൾ പൊതു പ്രവേശന പരീക്ഷയിലൂടെ സർക്കാർ, സ്വകാര്യ സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയവർ ആയിരിക്കണം. കോളേജ് പ്രിൻസിപ്പാളിൽ നിന്നുള്ള സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരിക്കണം. അലോട്ട്മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
ദേശീയ തലത്തിലുള്ള 2023-24 ലെ പൊതുപ്രവേശന പരീക്ഷയിലൂടെയും മെറിറ്റ് അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ കോഴ്സുകളിൽ അഡ്മിഷൻ നേടിയവർക്കും അപേക്ഷിക്കാം. 2023-24 വർഷങ്ങളിലെ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ നിന്ന് അഡ്മിഷൻ നേടിയവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ക്വാട്ട-മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യതാപരീക്ഷയുടെ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ് . കോളേജ് പ്രിൻസിപ്പാളിൽ നിന്നുള്ള സാക്ഷ്യപത്രം / വിദ്യാർത്ഥിയുടെ കോളേജ് ഐ.ഡി.കാർഡ് പകർപ്പ് എന്നിവയും ഹാജരാക്കേണ്ടതാണ്
അപേക്ഷിക്കേണ്ട വിധം?
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ www.kmtwwfb.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ എറണാകുളം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ഫോൺ :0484-2401632.