Ads Area

ഒന്നാം സമ്മാനം 20,000 രൂപ - കുടുംബശ്രീ നടത്തുന്ന ഉപന്യാസ രചന മത്സരം | Kudumbashree Essay Writing Competition

Kudumbashree Essay Competition 2024കുടുംബശ്രീ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം ഉപന്യാസങ്ങൾ അയക്കണം. "പുതിയകാലത്ത് കുടുംബശ്രീയുടെ ദൗത്യം" എന്ന വിഷയത്തിലാണ് ഉപന്യാസങ്ങൾ തയ്യാറാക്കേണ്ടത്.

സമ്മാനങ്ങൾ

➮ ഒന്നാം സമ്മാനം 20,000 രൂപ
➮ രണ്ടാം സമ്മാനം 15,000 രൂപ
➮ മൂന്നാം സമ്മാനം 10,000 രൂപ
➮ പ്രോത്സാഹന സമ്മാനം 5000 രൂപ വീതം രണ്ടു പേർക്ക് 

മത്സര നിബന്ധനകള്‍

1. ഉപന്യാസങ്ങള്‍ A4 സൈസ്‌ കടലാസില്‍ പരമാവധി പത്തു പേജില്‍ കവിയാന്‍ പാടില്ല. കടലാസിന്‍റെ ഒരു വശത്തു മാത്രമേ എഴുതാവു.
2. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്‌, പഠിക്കുന്ന സ്ഥാനത്തിന്‍റെ പേര്‌, വിഷയം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം കടലാസില്‍ വ്യക്തമായി എഴുതി അയക്കേണ്ടതാണ്‌.
3. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഉപന്യാസത്തിനൊപ്പം വിദ്യാര്‍ത്ഥിയാണെന്ന്‌ തെളിയിക്കുന്നതിന്‌ പഠിക്കുന്ന കോളേജിന്‍റെ പ്രിന്‍സിപ്പല്‍/ വകുപ്പ്‌ മേധാവി എന്നിവരുടെ സാക്ഷ്യപത്രം നിര്‍ബന്ധമായും അയക്കേണ്ടതാണ്‌. അല്ലാത്തവ മത്സരത്തിന്‌ പരിഗണിക്കുന്നതല്ല.
4. പ്രോത്സാഹന സമ്മാനത്തിന്‌ അര്‍ഹമായ രചനകളില്ലെങ്കില്‍ പ്രോത്സാഹന സമ്മാനം ഒഴിവാക്കുന്നതാണ്‌.
5. ഉപന്യാസ മത്സരഫലം സംബന്ധിച്ച്‌ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 

ഉപന്യാസങ്ങൾ Department of Local Self Government, Government of Kerala, Thiruvananthapuram, Kerala, India - 695011 എന്ന വിലാസത്തിൽ അയക്കുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area