Ads Area

കുടുംബശ്രീ ഒരു നേർചിത്രം ഫോട്ടോഗ്രാഫി മത്സരം | Kudumbashree Photography Competition 2024

Kudumbashree Photography Competition 2024കുടുംബശ്രീ പൊതു വിഭാഗത്തിനും അയൽക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് വിഭാഗത്തിനും "നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരം" സംഘടിപ്പിക്കുന്നു. മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്.

 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം ആറാം സീസണിലേക്ക്‌ എൻട്രികൾ അയക്കാനുള്ള അവസാന തീയതി മേയ്‌ 15 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ്‌ മത്സരത്തിലേക്ക്‌ പരിഗണിക്കുന്നത്‌. ഇത്തവണ പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്‌.

സമ്മാനഘടന

പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന്‌ 25,000 രൂപ ക്യാഷ്‌ അവാര്‍ഡ്‌ ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന്‌ 15,000 രൂപയും മുന്നാമത്തെ ചിത്രത്തിന്‌ 10,000 രൂപയും ക്യാഷ്‌ അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച്‌ പേര്‍ക്ക്‌ 2000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. അയല്‍ക്കൂട്ട/ ഒക്സിലറി വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന്‌ 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന്‌ 15,000 രൂപയും മുന്നാമത്തെ ചിത്രത്തിന്‌ 10,000 രൂപയും ക്യാഷ്‌ അവാര്‍ഡായി ലഭിക്കം. അഞ്ച്‌ പേര്‍ക്ക്‌ 2000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്‌.

ഫോട്ടോ നിബന്ധനകൾ

കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ്‌ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുടുംബ്ര്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ അയക്കാം.

ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ - മെയില്‍
വിലാസത്തിലേക്ക്‌ അയച്ചു നല്‍കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കിൽ വാട്ടർ മാർക്ക് ചെയ്യാത്ത ഫോട്ടോകൾ ഉൾപ്പെടുത്തിയ സിഡിയോ "പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, കുടുംബ്രരീ സംസ്ഥാന മിഷന്‍ ഓഫീസ്‌, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്‌, മെഡിക്കല്‍ കോളേജ്‌, തിരുവനന്തപുരം- 695011” എന്ന വിലാസത്തിലേക്ക്‌ അയച്ചു നല്‍കാം.

"കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരം" എന്ന്‌ കവറിന്‌ മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area