കഴിഞ്ഞ അധ്യയന വർഷത്തെ LSS/ USS പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി റിസൾട്ട് നോക്കാവുന്നതാണ്.
LSS പരീക്ഷ
LSS പരീക്ഷയ്ക്ക് ആകെ 108733 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21414 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 19.96 ആണ് വിജയശതമാനം.
USS പരീക്ഷ
96663 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7420 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 7.79 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ വിജയം കൈവരിക്കാൻ കഴിഞ്ഞുള്ളൂ.
1577 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് യോഗ്യത നേടി. ഈ വർഷത്തെ LSS/ USS പരീക്ഷ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെന്ററുകളിൽ വച്ച് ഫെബ്രുവരി 28നാണ് നടന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ വേഗത്തിൽ രണ്ടുമാസം കൊണ്ടാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷാ റിസർട്ടുകൾ താഴെ കൊടുക്കുന്നു.
പരമാവധി മാർക്ക്
LSS: 80 (സ്കോളർഷിപ്പ് നേടുന്നതിന് 48 മാർക്ക് മതിയാകും)
USS: 90 (സ്കോളർഷിപ്പ് നേടുന്നതിന് 63 മാർക്ക് മതിയാകും)