Ads Area

മഹിളാ സമഖ്യ സൊസൈറ്റിയുടെ നിരവധി ഒഴിവുകൾ | Kerala Mahila Samakya Society Job Vacancy

Kerala Mahila Samakya Society Job Vacancy
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.

യോഗ്യത

സെക്യൂരിറ്റിക്ക് പത്താം ക്ലാസും കുക്കിന് അഞ്ചാം ക്ലാസും ആണ് യോഗ്യത. പ്രായപരിധി 25-45 വയസ്. 

അപേക്ഷ

നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area