1. പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവ്
കാസർഗോഡ്ട് പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലേക്ക് പാര്‍ട്ട്ടൈം സ്വീപ്പറെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ജനുവരി 23ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് പരിധികളില്‍ താമസിക്കുന്നതും കുടുംബശ്രീ അംഗങ്ങളുമായ 70 വയസ്സ് കവിയാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ആവശ്യമായ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക ഹാജരാകണം. ഫോണ്‍- 0467 2960111.
2. കേർടേക്കർ ഒഴിവ്
മലപ്പുറം ജില്ലയിലെ തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ കെയര്‍ ടേക്കെറെ (പുരുഷ ഉദ്യോഗാര്‍ഥികള്‍) നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 28ന് രാവിലെ 10ന് നടക്കും. പ്ലസ് ടു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0494- 2698400.
3. ലാബ് ടെക്നീഷ്യൻ ഒഴിവ്
മലപ്പുറത്ത് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ്ടെക്നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 28 ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം.