ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജനുവരി 23 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍.
യോഗ്യത
എസ്എസ്എല്‍സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്.
ഇന്റർവ്യൂ
തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എത്തണം.
ഫോണ്‍: 0495-2430074.
ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്
ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എന്‍ട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവില്‍ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രസ്തുത ജോലിയില്‍ താല്‍പര്യമുള്ളവര്‍ തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477-2274253.