Ads Area

ആയുർവേദ ആശുപത്രിയിൽ കുക്ക് ഒഴിവ് | Ayurvedic Hospital Cook Vacancy

Ayurvedic Hospital Cook Vacancy

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത 

ഏഴാം ക്ലാസ്. ജോലി സമയം രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ. ദിവസ വേതനം 675 രൂപ. നിയമന കാലാവധി 89 ദിവസം.

അപേക്ഷ

അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ തിരിച്ചറിയല്‍ രേഖകള്‍, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ജനുവരി 21-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പങ്കെടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (1015 മുതല്‍ 05-15 വരെ) നേരിട്ട് അറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area