തൃശ്ശൂര്‍ ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയിലേക്ക് (ചേറ്റുവ - കരുവന്നൂര്‍ പുഴ) ദിവസ വേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു.
Qualification
ഏതെങ്കിലും ഫിഷറീസ് സ്‌കൂളില്‍ നിന്നും വി.എച്ച്.എസ്.സി എച്ച്.എസ്.എസി എടുത്തവരായിരിക്കണം. സ്രാങ്ക് സൈസന്‍സി ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങള്‍ ഓടിക്കുന്നതില്‍ കഴിവ് തെളിയിച്ചവരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരും ആയിരിക്കണം. ചേറ്റുവയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2 മിനിറ്റില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ അറിഞ്ഞിരിക്കണം.
Interview
താല്‍പരര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.